Nitish Kumar File
India

'പ്രധാനമന്ത്രി സ്ഥാനാർഥിയാകാൻ ഏറ്റവും അനുയോജ്യൻ നിതീഷ് കുമാർ'; ലലൻ സിങ്

ഇന്ത്യമുന്നണിയുടെ സീറ്റ് വിഭജന ചർച്ചകൾ തുടങ്ങാനിരിക്കെ വിവിധ കോണുകളിൽ നിന്നും പ്രധാനമന്ത്രി സ്ഥാനാർഥിത്വത്തിനായുള്ള ചരടുവലികൾ സജീവമാണ്

MV Desk

പട്ന: പ്രതിപക്ഷ മുന്നണി ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയാവാൻ ഏറ്റവും അനുയോജ്യൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറാണെന്ന് ജനതാദൾ (യു) അധ്യക്ഷൻ ലലൻ സിങ്. ബിഹാർ മുഖ്യമന്ത്രിയെന്ന നിലയിൽ 17 വർഷത്തെ അനുഭവ സമ്പത്തിന് പുറമേ പ്രധാനപ്പെട്ട വകുപ്പുകൾ കൈകാര്യം ചെയ്തുള്ള പരിചയവും അദ്ദേഹത്തിനുണ്ടെന്നും പതിറ്റാണ്ടുകളായി അധികാരം കൈയിലുണ്ടായിട്ടും കളങ്കമുണ്ടാകാത്ത നേതാവാണ് നിതിൻ കുമാറെന്നും ലലൻ സിങ് പറഞ്ഞു.

ഇന്ത്യമുന്നണിയുടെ സീറ്റ് വിഭജന ചർച്ചകൾ തുടങ്ങാനിരിക്കെ വിവിധ കോണുകളിൽ നിന്നും പ്രധാനമന്ത്രി സ്ഥാനാർഥിത്വത്തിനായുള്ള ചരടുവലികൾ സജീവമാണ്. വിവിധ കോണുകളിൽ നിന്നും നേതാക്കൾ മറനീക്കി പുറത്തു വരുന്നുണ്ട്.

ആധാറിന്‍റെ ഔദ്യോഗിക ചിഹ്നം മലയാളി വക, അഭിമാനമായി അരുൺ ഗോകുൽ

ബാക്ക് ബെഞ്ചിനെ വെട്ടും, സ്കൂൾ ബാഗിന്‍റെ ഭാരം കുറയും: സ്കൂളുകളിൽ പുതിയ മാറ്റം വരുന്നു

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതി: അതിജീവിതയുടെ ഭർത്താവിനെതിരേ നടപടിയുമായി ബിജെപി

''വയനാടിനായി കർണാടക നൽകിയ ഫണ്ട് കോൺഗ്രസ് നൽകുന്നതായി കാണാനാവില്ല'': മുഖ്യമന്ത്രി

കേരളത്തിന് വന്ദേഭാരത് സ്ലീപ്പർ രണ്ടെണ്ണം