രത്നഭണ്ഡാരം തുറക്കാനൊരുങ്ങി പുരി ജഗന്നാഥക്ഷേത്രം 
India

രത്നഭണ്ഡാരം തുറക്കാനൊരുങ്ങി പുരി ജഗന്നാഥക്ഷേത്രം; അമൂല്യമായ ആഭരണങ്ങൾ നഷ്ടപ്പെട്ടതായി ആരോപണം

46 വർഷത്തിനുശേഷമാണു ഭണ്ഡാരം പരിശോധിക്കുന്നത്.

നീതു ചന്ദ്രൻ

ഭുവനേശ്വർ: ഒഡീഷ പുരി ജഗന്നാഥ ക്ഷേത്രത്തിലെ പ്രശസ്തമായ രത്നഭണ്ഡാരം 14ന് തുറന്നു പരിശോധിക്കും. 46 വർഷത്തിനുശേഷമാണു ഭണ്ഡാരം പരിശോധിക്കുന്നത്. അത്യപൂർവും അമൂല്യവുമായ ആഭരണങ്ങൾ സൂക്ഷിച്ചിട്ടുള്ള നിലവറയാണു രത്നഭണ്ഡാരം എന്ന് അറിയപ്പെടുന്നത്. ഇതിൽ നിന്നു വിലപിടിപ്പുള്ള ആഭരണങ്ങൾ പലതും നഷ്ടമായെന്ന് ആരോപണമുയർന്നിരുന്നു. ഇക്കാര്യം പരിശോധിക്കാൻ ജസ്റ്റിസ് ബിശ്വനാഥ് രഥ് അധ്യക്ഷനായി സംസ്ഥാന സർക്കാർ രൂപീകരിച്ച ഉന്നതതല സമിതിയാണു നിലവറയിലെ രണ്ട് അറകളും തീരുമാനിച്ചത്.

മൂന്നു വിഭാഗങ്ങളായി തിരിച്ചാണ് ഇവിടെ ആഭരണങ്ങൾ സൂക്ഷിച്ചിട്ടുള്ളത്. പതിവായി ഉപയോഗിക്കുന്നവയും വിശേഷാവസരങ്ങളിലേക്കുള്ളതും പുറത്തെ നിലവറയിലാണ്. അകത്തെ നിലവറയിൽ ഒരിക്കലും ഉപയോഗിക്കാത്ത ആഭരണങ്ങളും രത്നങ്ങളുമാണുള്ളത്. ഇതിന്‍റെ താക്കോൽ നൽകാൻ ശ്രീ ജഗന്നാഥ് ക്ഷേത്ര ഭരണ സമിതിയോട് ജസ്റ്റിസ് ജഗന്നാഥ് രഥിന്‍റെ നേതൃത്വത്തിലുള്ള സമിതി ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, ക്ഷേത്രത്തിൽ രഥോത്സവത്തിന്‍റെ നടത്തിപ്പുമായി ബന്ധപ്പെട്ട തിരക്കിലായതിനാൽ ഇതു നിർദേശിച്ച സമയത്ത് കൈമാറാനായില്ല. തുടർന്നാണ് 14ന് താക്കോൽ നൽകാനുള്ള നിർദേശം. ഈ താക്കോൽ കൊണ്ട് നിലവറ തുറക്കാനായില്ലെങ്കിൽ താഴ് തകർക്കാനും തീരുമാനിച്ചിട്ടുണ്ട്.

ബരാമതി വിമാനാപകടം; മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ അന്തരിച്ചു , ഒപ്പം ഉണ്ടായിരുന്ന 5 പേരും മരിച്ചു

ശിവൻകുട്ടിക്കെതിരായ വൃക്തി അധിക്ഷേപം; വി.ഡി. സതീശനെതിരേ അവകാശ ലംഘനത്തിന് നോട്ടീസ്

മകരവിളക്ക് ദിനത്തിൽ സന്നിധാനത്ത് സിനിമാ ഷൂട്ടിങ് നടന്നിട്ടില്ല; അന്വേഷണ റിപ്പോർട്ട് പുറത്ത്

ഡൽഹിയിൽ 10 - 14 വയസ് പ്രായമുള്ള 3 ആൺകുട്ടികൾ ആറുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു

സന്നിധാനത്തെ ഷൂട്ടിങ് വിവാദം; സംവിധായകൻ അനുരാജ് മനോഹറിന്‍റെ മൊഴിയെടുത്തു