എങ്ങനെ നടപ്പാക്കും 'ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ്' Freepik.com
India

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്: ബിൽ വൈകും

ഞായറാഴ്ച എംപിമാർക്കു നൽകിയ അജൻഡയിൽ നിന്ന് ഇതുസംബന്ധിച്ച രണ്ടു ബില്ലുകളും ഒഴിവാക്കി.

ന്യൂഡൽഹി: പാർലമെന്‍റ്, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ചാക്കാൻ നിർദേശിക്കുന്ന 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' ബിൽ തിങ്കളാഴ്ച ലോക്സഭയിൽ അവതരിപ്പിക്കില്ല. നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ തിങ്കളാഴ്ച സഭയിൽ ബിൽ അവതരിപ്പിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, ഞായറാഴ്ച എംപിമാർക്കു നൽകിയ അജൻഡയിൽ നിന്ന് ഇതുസംബന്ധിച്ച രണ്ടു ബില്ലുകളും ഒഴിവാക്കി.

ധനമന്ത്രി നിർമല സീതാരാമൻ അധിക ധനാഭ്യർഥനാ ബില്ലുകൾ അവതരിപ്പിക്കുമെന്നാണ് പുതുക്കിയ അജൻഡയിൽ പറയുന്നത്. ഈയാഴ്ച ഒടുവിലാകും തെരഞ്ഞെടുപ്പ് ഏകീകരണ ബിൽ അവതരിപ്പിക്കുകയെന്നാണു സൂചന. ചൊവ്വാഴ്ച അവതരിപ്പിക്കാനുള്ള സാധ്യതയും സർക്കാർ വൃത്തങ്ങൾ തള്ളുന്നില്ല.

രാജ്യസഭയിൽ തിങ്കളാഴ്ച ഭരണഘടനയുടെ എഴുപത്തഞ്ചാം വാർഷികത്തിന്‍റെ ഭാഗമായുള്ള ചർച്ചയാണ്. കഴിഞ്ഞയാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് മുൻ രാഷ്‌ട്രപതി റാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി തയാറാക്കിയ "ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' ബില്ലുകൾ അംഗീകരിച്ചത്.

"അസം മുഖ്യമന്ത്രി പെരുമാറുന്നത് രാജാവിനെ പോലെ''; ഉടൻ ജയിലിലാവുമെന്ന് രാഹുൽ ഗാന്ധി

ഡ്രൈവിങ് ലൈസൻസ്: പരീക്ഷാ പരിഷ്കരണ ഉത്തരവുകൾ ഹൈക്കോടതി റദ്ദാക്കി

ജഡ്ജിമാരെ വിമർശിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്; ആലങ്ങാട് സ്വദേശിക്ക് തടവ്

പത്തനംതിട്ടയിൽ ഭാര്യാ മാതാവിനെ യുവാവ് അടിച്ചുകൊന്നു

സംസ്ഥാനത്ത് വീണ്ടും നിപ; പാലക്കാട് രോഗം ബാധിച്ച് മരിച്ചയാളുടെ മകനും രോഗബാധ