ഓരോ വർഷവും നഷ്ടം 20,000 കോടി രൂപ; ഓൺലൈൻ ഗെയിമിങ്ങിന് തടയിടാൻ കേന്ദ്രം

 
India

ഓരോ വർഷവും നഷ്ടം 20,000 കോടി രൂപ; ഓൺലൈൻ ഗെയിമിങ്ങിന് തടയിടാൻ കേന്ദ്രം

ചൂതാട്ടം, ബെറ്റിങ് എന്നിവയെല്ലാം പുതിയ ബില്ലിന്‍റെ പരിഗണനയിൽ ഉൾപ്പെടുന്നുണ്ട്.

ന്യൂഡൽഹി: ഓരോ വർഷവും 20,000 കോടിയിലധികം രൂപ നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് ഓൺലൈൻ ഗെയിമുകളെ നിയന്ത്രിക്കുന്ന ബിൽ അവതരിപ്പിക്കാൻ നിർബന്ധിതരായതെന്ന് കേന്ദ്ര സർക്കാർ. ഓരോ വർഷവും 45 കോടിയിൽ പരം പേരാണ് ഇത്തരത്തിൽ ഓൺലൈൻ ഗെയിമുകളുടെ ഇരകളായി മാറുന്നത്. ചൂതാട്ടം, ബെറ്റിങ് എന്നിവയെല്ലാം പുതിയ ബില്ലിന്‍റെ പരിഗണനയിൽ ഉൾപ്പെടുന്നുണ്ട്. പണം ഉൾപ്പെടുത്തിക്കൊണ്ടുള്ള ഗെയിമുകളിൽ സബ്സ്ക്രിപ്ഷൻ ഫീസ് ഏർപ്പെടുത്തിയിരിക്കുന്നതിനെ പല എംപിമാരും സർക്കാരിന്‍റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. ജനങ്ങളുടെ മാനസിക ക്ഷേമത്തിന് മുൻഗണന നൽകിയതിനാലാണ് ഓൺലൈൻ ഗെയിമുകളിൽ നിന്നുള്ള വരവ് അവഗണിക്കാൻ സർക്കാർ തയാറായിരിക്കുന്നത്.

ഗെയിമുകളോടുള്ള അഡിക്ഷൻ, ഗെയിമുകൾ വഴിയുള്ള തട്ടിപ്പ്, നിയമങ്ങളിലെ പഴുതുകൾ എന്നിവയെല്ലാം പുതിയ ബില്ലിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബിൽ പ്രകാരം ഓൺലൈൻ ഗെയിമുകൾ കളിക്കുന്നവർ ശിക്ഷിക്കപ്പെടില്ല.

പക്ഷേ ഗെയിം നടത്തുന്ന പ്ലാറ്റ്ഫോമുകൾക്കെതിരേ കർശന നടപടികൾ സ്വീകരിക്കും. ചൂതാട്ട ഓൺ ലൈൻ ആപ്പുകൾ നടത്തുന്നവർക്ക് 3 വർഷം വരെ തടവും ഒരു കോടി രൂപ പിഴയും ലഭിക്കുന്ന വിധത്തിലാണ് ബിൽ രൂപപ്പെടുത്തിയിരിക്കുന്നത്. ഇത്തരം ആപ്പുകൾക്കു വേണ്ടി പരസ്യം ചെയ്യുന്നവർക്ക് രണ്ട് വർഷം തടവും 50 ലക്ഷം രൂപ പിഴയും ലഭിക്കും.

രാഹുൽ അഹങ്കാരത്തിനും ധിക്കാരത്തിനും കൈയും കാലും വച്ച വ്യക്തി: വി. ശിവൻകുട്ടി

ഓണ സമ്മാനമായി ക്ഷേമ പെൻഷന്‍റെ രണ്ട് ഗഡു; ശനിയാഴ്ച മുതൽ വിതരണം ചെയ്യും

ഇന്ത‍്യൻ ക്രിക്കറ്റ് ടീമിന്‍റെ സെലക്റ്ററാകാൻ‌ പ്രഗ‍്യാൻ ഓജ

സുരേഷ് ഗോപിയെ ജയിപ്പിക്കാൻ മണ്ഡലത്തിനു പുറത്തുനിന്നുള്ളവരുടെ വോട്ട് ചേർത്തു: ബിജെപി നേതാവ്

പബ്ജി കളിക്കുന്നത് 10 മണിക്കൂർ; മാതാപിതാക്കൾ ഫോൺ മാറ്റി വച്ചു, പത്താം ക്ലാസുകാരൻ ജീവനൊടുക്കി