India

പാക് നുഴഞ്ഞുകയറ്റക്കാരനെ സൈന്യം പിടികൂടി

രജൗരി ജില്ലയിലെ അതിർത്തി രേഖയോടു ചേർന്നാണ് നുഴഞ്ഞു കയറ്റത്തിനുള്ള ശ്രമമുണ്ടായത്

MV Desk

രജോറി: ജമ്മു കശ്മീരിൽ അതിർത്തിയിലൂടെ നുഴഞ്ഞു കയറാൻ ശ്രമിച്ച പാക് സ്വദേശിയെ സൈന്യം പിടികൂടി. രജോരി ജില്ലയിലെ അതിർത്തി രേഖയോടു ചേർന്നാണ് നുഴഞ്ഞു കയറ്റത്തിനുള്ള ശ്രമമുണ്ടായത്.

പാക് അധിനിവേശ കശ്മീരിലെ കോട്‌ളി നിവാസിയായ മുഹമ്മദ് ഉസ്മാനാണ് ‌(30) പിടിയിലായത്. ഞായറാഴ്ച വൈകിട്ടോടെ അതിർത്തി ഗ്രാമത്തിലൂടെ കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ സൈന്യത്തിന്‍റെ പിടിയിലായത്. ചോദ്യം ചെയ്യൽ തുടരുകയാണ്.

കഴിഞ്ഞ ഏപ്രിൽ 29ന് പാക്കിസ്ഥാനിൽ നിന്നുള്ള അച്ഛനും മകനും അതിർത്തി കടന്നെത്തിയത് സൈന്യത്തിൽ ശ്രദ്ധയിൽ പെട്ടിയിരുന്നു. ഇവരെ പിന്നീട് പാക്കിസ്ഥാനിലേക്ക് തിരിച്ചു വിട്ടു.

ശബരിമല സ്വർണക്കൊള്ള; എസ്ഐടിക്കു മുന്നിൽ ഹാജരായി എം.എസ്. മണി

ശബരിമല സ്വർണക്കൊള്ള കേസ്; കൂടുതൽ ഉദ്യോഗസ്ഥരേ ആവശ്യപ്പെട്ട് എസ്ഐടി ഹൈക്കോടതിയിൽ അപേക്ഷ സമർ‌പ്പിച്ചു

കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച വാർഡ് മെമ്പർമാരെ അയോഗ‍്യരാക്കണം; മറ്റത്തൂരിലെ കൂറുമാറ്റത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി

വിമാനത്താവളത്തിൽ വച്ച് യാത്രക്കാരെ മർദിച്ച സംഭവം; എയർ‌ ഇന്ത‍്യ എക്സ്‌പ്രസ് പൈലറ്റ് അറസ്റ്റിൽ

കടുത്തുരുത്തി മുൻ എംഎൽഎ പി.എം. മാത്യു അന്തരിച്ചു; അന്ത്യം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ