യുപിയിൽ പാളം മുറിച്ചു കടക്കുന്നതിനിടെ തീർഥാടകർ ട്രെയിൻ തട്ടി മരിച്ചു
ലക്നൗ: റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി 4 പേർ മരിച്ചു. യുപിയിലെ മിർസാപ്പൂറിലാണ് സംഭവം. പാളം മുറിച്ചു കടക്കുന്നതിനിടെ മറുവശത്തു നിന്നും നിന്നും എത്തിയ ട്രെയിൻ ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർക്ക് നിസാര പരുക്കുകൾ ഏറ്റിട്ടുണ്ട്.
ഗംഗയിൽ പുണ്യസ്നാനം നടത്താനായി ചോപ്പാനിൽ നിന്ന് വാരണാസിയിലേക്ക് യാത്രചെയ്യുകയായിരുന്ന തീർഥാടന സംഘമാണ് അപകടത്തിൽപെട്ടത്. ആറോളം പേരടങ്ങുന്ന സംഘമാണ് അപകടത്തിൽപെട്ടതെന്നാണ് വിവരം.