നരേന്ദ്രമോദി
ന‍്യൂഡൽഹി: ന‍്യൂയോർക്കിൽ വച്ചു ആരംഭിക്കാനിരിക്കുന്ന യുഎൻ വാർഷിക സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രേമോദി പങ്കെടുത്തേക്കില്ലെന്ന് റിപ്പോർട്ട്. മോദിക്ക് പകരം വിദേശകാര‍്യമന്ത്രി എസ്. ജയശങ്കർ പങ്കെടുക്കുമെന്നാണ് സൂചന. ഇന്ത‍്യക്കു മേൽ യുഎസ് അധിക തീരുവ ചുമത്തിയ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു തീരുമാനമെന്നാണ് വിവരം.
സെപ്റ്റംബർ 23ന് ആരംഭിച്ച് 29 വരെയാണ് സമ്മേളനം നടക്കുന്നത്. നേരത്തെ യുഎൻ വാർഷിക സമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. പ്രാസംഗികരുടെ പട്ടിക പോലും തയാറാക്കിയത് മോദിയെ ഉൾപ്പെടുത്തിയായിരുന്നു.