നരേന്ദ്രമോദി
തിരുവനന്തപുരം: 2026 ജനുവരി പകുതിയോടെ പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്തെത്തും. 'വികസിത അനന്തപുരി' എന്ന ലക്ഷ‍്യത്തോടെയുള്ള തിരുവനന്തപുരം കോർപ്പറേഷന്‍റെ വികസന രേഖ പ്രഖ‍്യാപിക്കാനാണ് അദ്ദേഹം എത്തുന്നത്.
ശേഷം കൗൺസിലർമാരുമായി കൂടിക്കാഴ്ച നടത്തിയേക്കും. അതേസമയം, ജനുവരി 9ന് തമിഴ്നാട്ടിൽ എത്തിച്ചേരുന്ന പ്രധാനമന്ത്രി തമിഴ്നാട് ബിജെപി അധ‍്യക്ഷൻ നൈനാർ നാഗേന്ദ്രന്‍റെ സംസ്ഥാന പര‍്യടന സമാപന സമ്മേളനത്തിൽ പങ്കെടുക്കും.