India

ഐക്യരാഷ്ട്ര സഭയുടെ യോഗ പരിപാടിക്ക് നേതൃത്വം നൽ‌കാൻ മോദി

MV Desk

ന്യൂഡൽഹി: അന്താരാഷ്ട്ര യോഗദിനത്തിൽ ഐക്യരാഷ്ട്ര സഭ സംഘടിപ്പിക്കുന്ന യോഗ പരിപാടിക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകും. ജൂൺ 21 നാണ് അന്താരാഷ്ട്ര യോഗ ദിനം. യോഗയുടെ പ്രധാന്യം രാജ്യാന്തര തലത്തിൽ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

തലസ്ഥാനത്തെ നോർത്ത് ലോണിൽ രാവിലെ 8 മുതൽ 9 വരെയാണ് പരിപാടി. ഐക്യരാഷ്ട്ര സഭയുടെ ക്ഷണപ്രകാരമാണ് മോദി പരിപാടിയിൽ പങ്കെടുക്കുന്നത്.

ഐക്യരാഷ്ട്ര സഭാ ഉദ്യോഗസ്ഥർ, അംബാസഡർമാർ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ വ്യക്തികൾ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം; വിശദാംശങ്ങൾ പുറത്തു വിട്ട് പ്രോട്ടോക്കോൾ വിഭാഗം

മഹാരാഷ്ട്രയിൽ കൂട്ടത്തോടെ നക്സലുകൾ കീഴടങ്ങി

വെടിനിർത്തൽ കരാർ നിലവിൽ വന്നതിനു പിന്നാലെ പലസ്തീനികളെ ഇസ്രയേൽ വെടിവച്ച് കൊന്നു

ഇന്ത്യയിൽ എഐ ഹബ്ബ്; 1,500 കോടി ഡോളറിന്‍റെ നിക്ഷേപം പ്രഖ്യാപിച്ച് ഗൂഗിൾ

ബിജെപി അംഗത്വം സ്വീകരിച്ച് ഗായിക മൈഥിലി ഠാക്കൂർ