India

യാത്രക്കാർ നോക്കിനിൽക്കെ പട്ന റെയ്ൽവെ സ്റ്റേഷനിലെ ടെലിവിഷനിൽ അബദ്ധത്തിൽ അശ്ലീല വീഡിയോ പ്രദർശിപ്പിച്ചു

അശ്ലീല വീഡിയോ ടെലിവിഷനിൽ തെളിഞ്ഞപ്പോൾ തന്നെ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി

പട്ന: ബിഹാറിലെ പട്ന റെയ്ൽവെ സ്റ്റേഷനിലെ ടെലിവിഷനിൽ അബദ്ധത്തിൽ അശ്ലീല വീഡിയോ പ്രദർശിപ്പിച്ചു. ആയിരക്കണക്കിനു യാത്രക്കാർ നോക്കി നിൽക്കെയായിരുന്നു സംഭവം. പരസ്യചിത്രത്തിനു പകരം അശ്ലീല വീഡിയോ ടെലിവിഷനിൽ തെളിഞ്ഞപ്പോൾ തന്നെ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി. എന്നാൽ മൂന്നു മിനിറ്റിനു ശേഷമാണു വീഡിയോ നിർത്താൻ സാധിച്ചത്.

പട്ന ജംഗ്ഷൻ റെയ്ൽവെ സ്റ്റേഷനിൽ ഞായറാഴ്ചയായിരുന്നു സംഭവം. അശ്ലീല വീഡിയോ ടെലിവിഷനിൽ പ്രദർശിപ്പിച്ചപ്പോൾ തന്നെ യാത്രക്കാർ ബഹളം വച്ചു. തുടർന്ന് റെയ്ൽവെ പ്രൊട്ടക്ഷൻ ഫോഴ്സ് പരസ്യത്തിന്‍റെ കരാറുകാരായ ദത്ത കമ്യൂണിക്കേഷൻ സുമായി ബന്ധപ്പെട്ടതിനു ശേഷം മാത്രമാണ് വീഡിയോ നിർത്താൻ കഴിഞ്ഞത്.

റെയ്ൽ‌വെ സ്റ്റേഷൻ പ്ലാറ്റ്ഫോമിലെ ടെലിവിഷനിലെ പരസ്യത്തിന്‍റെ കരാർ എടുത്തിരിക്കുന്ന ഏജൻസിയാണ് ദത്ത കമ്യൂണിക്കേഷൻസ്. സംഭവത്തെ തുടർന്ന് ഇവരുടെ ലൈസൻസ് റദ്ദാക്കിയിട്ടുണ്ട്. അന്വേഷണവും ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

''ഇനി ഞങ്ങൾ ഒരുമിച്ച്'', രാജ് താക്കറെയെ ചേർത്തുനിർത്തി ഉദ്ധവിന്‍റെ പ്രഖ്യാപനം

സെക്രട്ടേറിയറ്റിൽ നിന്ന് വീണ്ടും പാമ്പിവനെ പിടികൂടി

കേരള ക്രിക്കറ്റ് ലീഗ്: സഞ്ജു സാംസൺ റെക്കോഡ് തുകയ്ക്ക് കൊച്ചി ടീമിൽ

ദലൈ ലാമയുടെ പിറന്നാൾ ആഘോഷത്തിന് അരുണാചൽ മുഖ്യമന്ത്രി; ചൈനയ്ക്ക് ഇന്ത്യയുടെ ശക്തമായ സന്ദേശം

കൊച്ചിയിൽ അഞ്ചും ആറും വയസുളള പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം