എൻ.ആർ. നാരായണ മൂർത്തി

 
India

തൊഴിലവസരങ്ങൾ നൽകി രാജ്യത്തെ ദാരിദ്ര്യം ഒഴിവാക്കൂ: എൻ.ആർ. നാരായണ മൂർത്തി

മുംബൈയില്‍ നടന്ന വ്യവസായികളുടെ സംഗമത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Megha Ramesh Chandran

മുംബൈ: രാജ്യത്ത് ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യാൻ ജനങ്ങൾക്ക് സൗജന്യം നൽകുന്നതിന് പകരം കൂടുതൽ തൊഴിലവസരങ്ങൾ നൽകുകയാണ് വേണ്ടതെന്ന് ഇൻഫോസിസ് സഹ സ്ഥാപകൻ എൻ.ആർ. നാരായണ മൂർത്തി. രാജ്യത്ത് വ്യവസായികൾക്ക് സംരംഭങ്ങള്‍ ആരംഭിക്കാനായാല്‍ പ്രഭാതത്തിലെ മഞ്ഞ് പോലെ ദാരിദ്ര്യം ഇല്ലാതാകുമെന്നാണ് നാരായണ മൂർത്തി പറഞ്ഞു.

മുംബൈയില്‍ നടന്ന വ്യവസായികളുടെ സംഗമത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

തൊഴില്‍ സൃഷ്ടിക്കുന്നതിലൂടെയാണ് നമ്മള്‍ ദാരിദ്ര്യത്തെ മറികടക്കുന്നത്. ലോകത്തെവിടെയും ജനങ്ങള്‍ക്ക് എല്ലാം സൗജന്യമായി നല്‍കുന്നതിലൂടെ ദാരിദ്ര്യം ഇല്ലാതായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

തണുത്തു വിറച്ച് ഉത്തരേന്ത്യ; 79 വിമാനങ്ങൾ റദ്ദാക്കി

സഞ്ജു തിരിച്ചെത്തി; ബാറ്റർമാർ കസറി, ഇന്ത്യക്ക് ജയം

ഹയർ സെക്കൻഡറി, പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റി വച്ചു

വിമാനത്താവള വിപണി വിപുലീകരിക്കാൻ അദാനി

ബ്രേക്ക്ഫാസ്റ്റ് സമവായം പാളി; കർണാടകയിൽ വീണ്ടും അധികാരത്തർക്കം