മൈസൂർ: പ്രയാഗ്രാജിൽ നടക്കുന്ന കുംഭമേളയിൽ നടൻ പ്രകാശ് രാജ് പങ്കെടുക്കുന്ന വ്യാജ ചിത്രം പ്രചരിപ്പിച്ച സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. കന്നഡ സിനിമ നിർമാതാവ് പ്രകാശ് സാംബർദിനെതിരേയാണ് കേസ്. മൈസൂർ ലക്ഷ്മിപുരം പൊലീസ് സ്റ്റേഷനിൽ പ്രകാശ് രാജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.
മഹാകുംഭമേളയിൽ പങ്കെടുത്തിട്ടില്ലെന്നും എഐ ഉപയോഗിച്ച് വ്യാജചിത്രം നിർമിച്ചതിനു പിന്നിൽ പ്രകാശ് സാംബർഗിയാണെന്നും പ്രകാശ് രാജ് മാധ്യമങ്ങളോടും പ്രതികരിച്ചു. താൻ വിശ്വാസിയല്ല. എന്നാല്‍, ഒരു വിശ്വാസത്തിനോ മതത്തിനോ എതിരല്ല. വിശ്വാസികള്‍ക്ക് മഹാകുംഭമേള പുണ്യസ്ഥലമാണെന്നും വിശ്വാസത്തെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നതിൽ വിയോജിപ്പുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.