Prime Minister Narendra Modi with Saudi Arabian crown prince Salman in New Delhi on Monday. 
India

ഇന്ത്യ - സൗദി സഖ്യം ലോകത്തിനാവശ്യം: സൽമാൻ രാജകുമാരനോട് മോദി

ഇന്ത്യ സന്ദർശിക്കുന്ന സൗദി കിരീടാവകാശി സൽമാൻ രാജകുമാരനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തി

ന്യൂഡൽഹി: ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള സഖ്യം മേഖലയുടെയും ലോകത്തിന്‍റെ തന്നെയും സ്ഥിരതയ്ക്കും ക്ഷേമത്തിനും അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ സന്ദർശിക്കുന്ന സൗദി കിരീടാവകാശി സൽമാൻ രാജകുമാരനുമായുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ നടന്ന ചർച്ചയ്ക്കു ശേഷം ഇരുവരും സ്ട്രാറ്റജിക് പാർട്ട്ണർഷിപ്പ് കൗൺസിലിന്‍റെ ആദ്യ നേതൃയോഗത്തിനു സംയുക്തമായി അധ്യക്ഷത വഹിച്ചു. 2019ൽ റിയാദിൽ ഒപ്പുവച്ച ഉഭയകക്ഷി ധാരണയാണ് സ്ട്രാറ്റജിക് പാർട്ട്ണർഷിപ്പ് കൗൺസിൽ.

മാറുന്ന കാലത്തിനനുസരിച്ച് ഇന്ത്യ - സൗദി ബന്ധത്തിന് പുതിയ മാനങ്ങൾ കൈവരുകയാണെന്നും മോദി കൂട്ടിച്ചേർത്തു.

സ്ട്രാറ്റജിക് പാർട്ട്ണർഷിപ്പ് കൗൺസിലിന്‍റെ രാഷ്‌ട്രീയ, സുരക്ഷാ, സാമൂഹിക, സാംസ്കാരിക വിഷയങ്ങളിൽ രൂപീകരിച്ച രണ്ട് മന്ത്രിതല സമിതികളുടെ ഇതുവരെയുള്ള പ്രവർത്തനം ഇരുനേതാക്കളും അവലോകനം ചെയ്തു.

'ഒരു ഒത്തുതീർപ്പിനുമില്ല, ദയാധനം സ്വീകരിക്കില്ല'; നിമിഷപ്രിയക്ക് മാപ്പില്ലെന്ന് തലാലിന്‍റെ സഹോദരൻ

പൂരം കലക്കലിൽ എഡിജിപി അജിത് കുമാറിനെതിരേ നടപടി വേണം; മുഖ‍്യമന്ത്രിക്ക് റിപ്പോർട്ട് നൽകി ആഭ‍്യന്തര സെക്രട്ടറി

ഝാർഖണ്ഡിൽ വെടിവയ്പ്പ്; 2 മാവോയിസ്റ്റുകളെ വധിച്ചു, ജവാന് വീരമൃത്യു

'ആംബുലൻസ് വിളിച്ച് പോകാമായിരുന്നില്ലേ?' എഡിജിപിയുടെ ട്രാക്റ്റർ യാത്രയെ വിമർശിച്ച് ഹൈക്കോടതി

ബോംബ് ഭീഷണിയിൽ വലഞ്ഞ് ഡൽഹി; അഞ്ച് സ്കൂളുകൾക്ക് കൂടി ഭീഷണി