India

സ്കൂളിൽ വിദ്യാർഥികളുടെ നിസ്കാരം: പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്ത് യുപി സർക്കാർ

പ്രൈമറി സ്കൂളിലെ പ്രവർത്തനങ്ങളിൽ പുറത്തു നിന്നുള്ളവർ ഇടപെടുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

നീതു ചന്ദ്രൻ

ലക്നൗ: പ്രൈമറി സ്കൂളിൽ വിദ്യാർഥികൾ നിസ്കരിക്കുന്ന വിഡിയോ പുറത്തു വന്നതിനു പുറകേ സ്കൂളിലെ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്ത് ഉത്തർപ്രദേശ് സർക്കാർ. സ്കൂളിലെ മറ്റു രണ്ട് അധ്യാപകർക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. താകുർഗഞ്ച്, നേപ്പിയർ റോഡിലെ സ്കൂളിലാണ് സംഭവം.

കുട്ടികൾ ക്ലാസ് മുറിയിൽ നിസ്കരിക്കുന്ന വിഡിയോ പുറത്തു വന്നതിനു പുറകേ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ബ്ലോക് വിദ്യാഭ്യാസ ഓഫിസർ ദിനേശ് കത്തിയാരുടെ നേതൃത്വത്തിൽ നടന്ന അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് പ്രിൻസിപ്പാൾ മീര യാദവിനെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. പ്രൈമറി സ്കൂളിലെ പ്രവർത്തനങ്ങളിൽ പുറത്തു നിന്നുള്ളവർ ഇടപെടുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

വിദ്യാഭ്യാസ വകുപ്പിന്‍റെ മാർഗ നിർദേശങ്ങൾ ലംഘിച്ചു കൊണ്ട് വെള്ളിയാഴ്ച കുട്ടികൾ ക്ലാസ് മുറിയിൽ നിസ്കരിച്ചതായി മറ്റ് അധ്യാപകർ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതു പ്രകാരമാണ് നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് മേധാവി അരുൺ കുമാർ വ്യക്തമാക്കി.

കോൽക്കത്തയിലെ കൂട്ടബലാത്സംഗം; അതിജീവിതയുടെ മൊഴിയിൽ വൈരുദ്ധ്യം

അടിമാലിയിൽ കനത്ത മഴ; വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരാൾക്ക് പരുക്ക്

കളമശേരി‍യിൽ കൂട്ടബലാത്സംഗം: 2 പേർ അറസ്റ്റിൽ

മൂന്നര വ‍യസുകാരിയുടെ ചെവി തെരുവുനായ കടിച്ചെടുത്ത സംഭവം; നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു

വെടിനിർത്തൽ കരാർ നിലവിൽ വന്നതിനു പിന്നാലെ പലസ്തീനികളെ ഇസ്രയേൽ വെടിവച്ച് കൊന്നു