രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഭാരത് ജോഡോ ന്യായ് യാത്രയിൽ
രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഭാരത് ജോഡോ ന്യായ് യാത്രയിൽ 
India

ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുത്ത് പ്രിയങ്ക

ലക്നൗ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കാളിയായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര. ഉത്തർപ്രദേശിൽ യാത്ര അവസാനിക്കാനിരിക്കേ മൊറാദാബാദിൽ നിന്നാണ് പ്രിയങ്ക യാത്രയിൽ ചേർന്നത്. അമ്രോഹ, സംബാൾ, ബുലന്ത്ഷർ‌, അലിഗഡ്, ആഗ്ര, ഹത്രാസ് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ഫത്തേപുർ സിക്രിയിൽ ഞായറാഴ്ച യുപിയിലെ യാത്ര അവസാനിക്കും. ആഗ്രയിൽ നിന്ന് ഞായറാഴ്ച എസ് പി നേതാവ് അഖിലേഷ് യാദവും യാത്രയിൽ പങ്കെടുക്കും.

ഉത്തർപ്രദേശിലെ ചന്ദോലിയിൽ നിന്ന് പ്രിയങ്ക യാത്രയിൽ ചേരുമെന്നായിരുന്നു ആദ്യം പുറത്തു വിട്ടിരുന്നത്. എന്നാൽ ശാരീരി അസ്വാസ്ഥ്യങ്ങൾ മൂലം യാത്രയിൽ പങ്കെടുക്കാൻ ആകില്ലെന്ന് പ്രിയങ്ക അറിയിച്ചിരുന്നു. പ്രിയങ്കയുടെ അസാനിധ്യത്തെ ബിജെപി പ്രചരണായുധമാക്കി മാറ്റിയതോടെ കോൺഗ്രസ് പ്രതിസന്ധിയിലായി.

പ്രിയങ്കയും രാഹുലും തമ്മിൽ അധികാരത്തിനു വേണ്ടിയുള്ള വഴക്കിലാണെന്നായിരുന്നു ബിജെപിയുടെ ആരോപണം. ഒടുവിൽ വിവാദത്തിന് അറുതി കുറിച്ചു കൊണ്ടാണ് പ്രിയങ്ക യാത്രയിൽ പങ്കാളിയായത്.

അതിതീവ്രമഴയ്ക്ക് മുന്നറിയിപ്പ്: നാളെയും മറ്റന്നാളും 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്

ജനങ്ങളെ തമ്മിൽ ഭിന്നിപ്പിക്കാനാണ് മോദി ശ്രമിക്കുന്നത്: ഖാർഗെ

സ്വാതി മലിവാളിനെ മർദ്ദിച്ച സംഭവം; കെജ്‌രിവാളിന്‍റെ സ്റ്റാഫ് ബൈഭവ് കുമാർ അറസ്റ്റിൽ

ഇടുക്കിയിൽ പനിബാധിച്ച് 10 വയസുകാരി മരിച്ചു; ഡെങ്കിപ്പനി മൂലമെന്ന് സംശയം

കനത്ത മഴ: ഊട്ടിയിൽ റെയിൽപാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണു, ട്രെയിൻ സർവീസ് റദ്ദാക്കി