നദീജല തർക്കത്തിന്‍റെ ഭാഗമായി കാവേരിയിൽ നദിയിൽ ഇറങ്ങി നിന്ന് പ്രതിഷേധിക്കുന്നവർ 
India

കാവേരി നദീ ജലത്തർക്കം: പ്രതിഷേധം ശക്തമാക്കാൻ കന്നഡ സംഘടനകൾ, ഡൽഹി ചലോ മാർച്ചിന് തയാറെടുപ്പ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് കണ്ട് വിവരങ്ങൾ അറിയിക്കാനും പദ്ധതിയുണ്ട്.

MV Desk

ബംഗളൂരു: കാവേരി നദീ ജലത്തർക്കത്തിൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി കന്നഡ സംഘടനകൾ. സംസ്ഥാന വ്യാപകമായി ബന്ദ് നടത്തിയതിനു പുറകേ ഒക്റ്റോബർ 9,10 തിയതികളിൽ ഡൽഹി ചലോ മാർച്ച് നടത്താനാണ് കർഷകർ അടക്കമുള്ള സംഘടനകളുടെ നീക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് കണ്ട് വിവരങ്ങൾ അറിയിക്കാനും പദ്ധതിയുണ്ട്.

കാവേരി നദീജലം തമിഴ്നാടിന് വിട്ടു നൽകുന്നതിനെതിരേ കർണാടകയിൽ വൻ ജനരോഷമാണുയരുന്നത്. സിനിമാ മേഖലയിൽ നിന്നുള്ളവർ ഉൾപ്പെടെ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ സിദ്ധരാമയ്യ സർക്കാർ പ്രതിസന്ധിയിലായിരിക്കുകയാണ്. കാവേരി നദീ ജലം തമിഴ്നാടിന് നൽകണമെന്നു വ്യക്തമാക്കിക്കൊണ്ടുള്ള വിധിക്കെതിരേ കർണാടക സർക്കാർ സുപ്രീം കോടതിയിൽ റിവ്യൂ ഹർജി നൽകിയിട്ടുണ്ട്.

എന്നാൽ വിഷയത്തിന് സർക്കാർ വേണ്ടത്ര ശ്രദ്ധ നൽകുന്നില്ലെന്ന ആരോപണം പ്രതിപക്ഷ പാർട്ടികൾ ഉയർത്തുന്നുണ്ട്. രണ്ടായിരത്തോളം സംഘടനകൾ ഒരുമിച്ചാണ് കഴിഞ്ഞ ദിവസം കർണാടകയിൽ ബന്ദ് നടത്തിയത്.

ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര: ഋഷഭ് പന്ത്, ആകാശ് ദീപ് ടീമിൽ

ആകാശത്ത് ട്രാഫിക് ജാം; ഡൽഹിയിൽ നിന്നുള്ള യാത്രക്കാർക്ക് ഇൻഡിഗോയുടെ മുന്നറിയിപ്പ്

രാഹുലിന്‍റെ ആരോപണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മറുപടി; വോട്ടർ പട്ടിക സംബന്ധിച്ച് ഇതുവരെ പരാതി കിട്ടിയിട്ടില്ല

ഷായ് ഹോപ്പിന് അർധസെഞ്ചുറി; ഒന്നാം ടി20യിൽ ന‍്യൂസിലൻഡിനെതിരേ വിൻഡീസിന് ജയം

വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി; ജൻ സൂരജ് പാർട്ടി സ്ഥാനാർഥി ബിജെപിയിൽ ചേർന്നു