ഹിമന്ത ബിശ്വ ശർമ | രാഹുൽ ഗാന്ധി

 
India

"അസം മുഖ്യമന്ത്രി പെരുമാറുന്നത് രാജാവിനെ പോലെ''; ഉടൻ ജയിലിലാവുമെന്ന് രാഹുൽ ഗാന്ധി

ചായ്ഗോണിൽ നടന്ന ഒരു പാർട്ടി യോഗത്തിലായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം

ഡിസ്പൂർ: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമക്കെതിരേ രൂക്ഷ വിമർശനവുമായി കേൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അസം മുഖ്യമന്ത്രി രാജാവിനെ പോലെയാണ് പെരുമാറുന്നതെന്നും അദ്ദേഹത്തിന് ജയിൽവാസം ഏറെ ദൂരെയല്ലെന്നും രാഹുൽ പറഞ്ഞു. ചായ്ഗോണിൽ നടന്ന ഒരു പാർട്ടി യോഗത്തിലായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം.

"ഹിമന്ത ബിശ്വ ശർമ സ്വയം ഒരു രാജാവനാണെന്നാണ് കരുതുന്നത്. എന്നാൽ അദ്ദേഹം എത്രയും വേഗം ജയിലിൽ പോകും. അസം മുഖ്യമന്ത്രിയെ കോൺഗ്രസ് ജ‍യിലിലടക്കില്ല, പക്ഷേ ജനങ്ങൾ ജയിലിലടക്കും.''- രാഹുൽ പറഞ്ഞു.

പാർട്ടി പ്രവർത്തകരുമായി സംസാരിച്ച് സംസ്ഥാനത്ത് കോൺഗ്രസിന്‍റെ പ്രവർത്തനം ശക്തമാക്കുന്നതിന്‍റെ ഭാഗമായി 2 ദിവസത്തെ സന്ദർശനത്തിനായാണ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ‌ ഖാർഗെയും അസമിലെത്തിയത്.

അയ്യപ്പസംഗമം: യുഡിഎഫിൽ അഭിപ്രായഭിന്നത

തൃശൂർ ലുലു മാൾ പദ്ധതി: നിയമപരമായി മുന്നോട്ട് പോകുമെന്ന് എം.എ. യൂസഫലി

ഇന്ത്യൻ താരിഫ് യുഎസിനെ കൊല്ലുന്നു: ട്രംപ്

ഇന്ത്യ റഷ്യയിൽനിന്ന് കൂടുതൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വാങ്ങും

അമീബയും ഫംഗസും ബാധിച്ച പതിനേഴുകാരൻ തിരികെ ജീവിതത്തിലേക്ക്; ലോകത്ത് ഇതാദ്യം