രാഹുൽ ഗാന്ധി 

file

India

''ബിജെപിയുമായി ചേർന്ന് വോട്ട് മോഷ്ടിക്കുന്നു''; തെരഞ്ഞെടുപ്പ് കമ്മിഷനെതിരേ രാഹുൽ ഗാന്ധി

വാർത്താ സമ്മേളനത്തിലൂടെയായിരുന്നു രാഹുൽ ഗാന്ധി ആരോപണങ്ങൾ ഉന്നയിച്ചത്

Aswin AM

ന‍്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മിഷനെതിരേ ഗുരുതര ആരോപണങ്ങളുയർത്തി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബിജെപിയുമായി ചേർന്ന് തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നും വോട്ടുമോഷണം നടന്നുവെന്നുമാണ് രാഹുൽ ഗാന്ധിയുടെ ആരോപണം.

വാർത്താ സമ്മേളനത്തിലൂടെയായിരുന്നു രാഹുൽ ഗാന്ധി ആരോപണങ്ങൾ ഉന്നയിച്ചത്. വോട്ട് മോഷണം എന്ന പേരിൽ പ്രസന്‍റേഷൻ കാണിച്ചുകൊണ്ടായിരുന്നു രാഹുലിന്‍റെ വാർത്താ സമ്മേളനം.

''ചില തെരഞ്ഞെടുപ്പ് ഫലം ഞെട്ടിച്ചു. മഹാരാഷ്ട്രയിൽ അഞ്ചുവർഷത്തിൽ ചേർത്തവരെക്കാൾ കൂടുതൽ അഞ്ചുമാസം കൊണ്ട് ചേർത്തു. ഹരിയാനയിലെയും കർണാടകയിലെയും തെരഞ്ഞെടുപ്പ് തീയതികൾ മാറ്റിയതിൽ സംശയമുണ്ട്.

മഹാരാഷ്ട്രയിൽ 5 മണിക്ക് ശേഷം പോളിങ് നിരക്ക് വർധിച്ചു. വോട്ടർ പട്ടിക നൽകാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ വിസമ്മതിച്ചു. മഹാരാഷ്ട്രയിൽ മാത്രം 40 ലക്ഷം വോട്ടർമാർ എത്തി. സിസിടിവി ദൃശ‍്യങ്ങൾ ലഭിക്കാതിരിക്കാനായി തെരഞ്ഞെടുപ്പ് കമ്മിഷൻ നിയമങ്ങൾ മാറ്റി. 45 ദിവസങ്ങൾ കഴിയുമ്പോൾ സിസിടിവി ദൃശ‍്യങ്ങൾ നശിപ്പിക്കുമെന്ന് കമ്മിഷൻ പറഞ്ഞു. ബിജെപിയുമായി ചേർന്ന് കമ്മിഷൻ വോട്ട് മോഷ്ടിക്കുന്നു.'' രാഹുൽ ഗാന്ധി പറഞ്ഞു.

ഝാർഖണ്ഡ് പരീക്ഷാ ക്രമക്കേട്: ആവശ‍്യങ്ങൾ അംഗീകരിക്കുന്നതു വരെ സമരം ശക്തമാക്കാൻ വിദ‍്യാർഥികൾ

കമ്മിൻസും സംഘവും സജ്ജം; ഓസീസ് മണ്ണിൽ ടെസ്റ്റ് പരമ്പരയ്ക്കൊരുങ്ങി ബംഗ്ലാദേശ്

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി ഉടൻ റദ്ദാക്കണം; കോമ്പറ്റീഷൻ കമ്മിഷന് മുന്നിൽ ഹർജി

ബലാത്സംഗക്കേസ് പ്രതി പ്രജ്വൽ രേവണ്ണ ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതായി കണ്ടെത്തൽ; മുതിർന്ന ഉദ‍്യോഗസ്ഥന് സസ്പെൻഷൻ

"സ്ത്രീയുടെ വസ്ത്രം ലൈംഗികാതിക്രമത്തിനുള്ള ന്യായീകരണമല്ല, ആൺകുട്ടികളെ നന്നായി പെരുമാറാൻ പഠിപ്പിക്കൂ"; ഡൽഹി ഹൈക്കോടതി