രാഹുൽ ഗാന്ധി

 
India

"മമതയുടെ പതനം ആഘോഷിക്കുന്നത് രാഷ്ട്രീയ പാപ്പരത്തം", നേതാക്കൾക്ക് വിമർശനവുമായി രാഹുൽ ഗാന്ധി

അസമിലെയും ബംഗാളിലെയും ജനവിധി ബിജെപി തട്ടിയെടുക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തെ നശിപ്പിക്കാനുള്ള അവരുടെ ശ്രമത്തിന്‍റെ ഭാഗമാണ്

Namitha Mohanan

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ കോൺഗ്രസ് നേതാക്കൾക്കെതിരേ രാഹുൽ ഗാന്ധി രംഗത്ത്. തൃണമൂൽ കോൺഗ്രസിന്‍റെ പതനം ആഘോഷിച്ച് നേതാക്കളെയാണ് രാഹുൽ വിമർശിച്ചത്. മമത ബാനർ‌ജിയുടെ പതനത്തിൽ സന്തോഷിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്നും ബിജെപിയുടെ വിജയം ഇന്ത്യൻ ജനാതിപത്യത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ വലിയ ചുവടുവയ്പ്പാണെന്നും രാഹുൽ പറഞ്ഞു.

"കോൺഗ്രസിലെയും മറ്റ് പാർട്ടികളിലെയും ചിലർ ടിഎംസിയുടെ പരാജയത്തിൽ സന്തോഷിക്കുന്നത് കാണുന്നുണ്ട്. അവർ ഒരു കാര്യം വ്യക്തമായി മനസുലാക്കണം - അസമിലെയും ബംഗാളിലെയും ജനവിധി ബിജെപി തട്ടിയെടുക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തെ നശിപ്പിക്കാനുള്ള അവരുടെ ശ്രമത്തിന്‍റെ ഭാഗമാണ്. തരംതാണ രാഷ്ട്രീയം മാറ്റിവെക്കുക. ഇത് ഒരു പാർട്ടിയുടെ മാത്രം പ്രശ്നമല്ല, ഇത് ഇന്ത്യയുടെ നിലനിൽപ്പിന്‍റെ പ്രശ്നമാണ്," എന്ന് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.

മമതയുടെ വിമർശനം ശരിവച്ച രാഹുൽ‌ പശ്ചിമ ബംഗാളിലെ ബിജെപിയുടെ വിജയം തിരിമറിയിലൂടെയാണെന്ന് ആരോപിച്ചു. ഇതേ കാര്യം ശിവസേന (ഉദ്ദവ് താക്കറെ വിഭാഗം) എംപി പ്രയങ്ക ചതുർവേദിയുംരംഗത്തെത്തി.

കരാറിലൂടെ ഇറാന്‍റെ സമ്പൂർണ കീഴടങ്ങൽ : ട്രംപ്

യുഎഇയിൽ കുടുങ്ങിപ്പോയ വിദേശികൾക്ക് വിസ ഇളവ്

യുഎസുമായുള്ള ധാരണയോടു പൂർണ യോജിപ്പില്ലായിരുന്നു: മൊജ്തബ ഖമനേയി

"റോഡിൽ വാഹനങ്ങളെക്കാൾ‌ മുൻ​ഗണന കാൽനടയാത്രക്കാർക്ക്, പ്രത്യേക നിയമങ്ങൾ കൊണ്ടുവരണം"; സുപ്രീം കോടതി

എരുമേലിയില്‍ നിന്ന് കാണാതായ റബര്‍ വ്യാപാരിയെ മധുരയിൽ മരിച്ച നിലയില്‍ കണ്ടെത്തി