India

തെരഞ്ഞെടുപ്പു പ്രചാരണത്തിന്‍റെ ഭാഗമായി രാഹുൽ ഗാന്ധി കർണാടകയിലെത്തും

മെയ്‌മാസത്തിലാണ് കർണാടകയിൽ തെരഞ്ഞെടുപ്പു നടക്കുക

ബെംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി കർണാടകയിൽ 3 ദിവസത്തെ സന്ദർശനത്തിനെത്തും.തുടർന്ന് അദ്ദേഹം കർണാടകയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. ഇത്തവണ 140 മുതല്‍ 150 വരെ സീറ്റുകള്‍ നേടി കര്‍ണാടകയില്‍ അധികാരത്തിലെത്തുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ അവകാശവാദം. ഇത്തവണ കര്‍ണാടകയില്‍ കോണ്‍ഗ്രസ് തനിച്ചാണ് മത്സരിക്കുന്നത്.

മെയ്‌മാസത്തിലാണ് കർണാടകയിൽ തെരഞ്ഞെടുപ്പു നടക്കുക. കര്‍ണാടകയിലെ ബെളഗാവിയിലും തുംകുരു ജില്ലയിലെ കുനിഗലിലും രണ്ട് പരിപാടികള്‍ രാഹുല്‍ പങ്കെടുക്കും. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ബെളഗാവിയില്‍ നടക്കുന്ന യുവജന സംഗമത്തിലും ശേഷം കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരുമായു രാഹുല്‍ കൂടിക്കാഴ്ച നടത്തിയ ശേഷം ബെംഗളൂരുവിലേക്ക് മടങ്ങും. ചൊവ്വാഴ്ചയാണ് കുനിഗലിലെ പരിപാടി.

അന‍്യായമായ വ‍്യാപാരത്തിലൂടെ ഇന്ത‍്യ പണം സമ്പാദിക്കുന്നുവെന്ന് പീറ്റർ നവാരോ

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ