ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ തെക്കേ അമെരിക്കൻ സന്ദർശനത്തിന് തുടക്കമായി. നാല് തെക്കേ അമെരിക്കൻ രാജ്യങ്ങൾ സന്ദർശിച്ച് രാഷ്‌ട്രീയ നേതാക്കൾ, വിദ്യാർഥികൾ, വ്യാപാരികൾ എന്നിവരുമായി ചർച്ച നടത്തുമെന്ന് കോൺഗ്രസിന്‍റെ മീഡിയ പബ്ലിസിറ്റി വിഭാഗം ഇൻ ചാർജ് പവൻ ഖേര വ്യക്തമാക്കി.
തെക്കേ അമെരിക്കയിൽ രാഹുൽ എത്ര ദിവസം ചെലവഴിക്കുവെന്ന് വെളിപ്പെടുത്തിയിട്ടില്ല. ബ്രസീൽ കൊളമ്പിയ എന്നീ രാജ്യങ്ങൾ സന്ദർശിക്കും. ഇവിടത്തെ യൂണിവേഴ്സിറ്റി വിദ്യാർഥികളുമായി രാഹുൽ കൂടിക്കാഴ്ച നടത്തും.