India

രാഹുലിന്‍റെ അയോഗ്യത തുടരും, അപ്പീൽ തള്ളി

കേസിൽ സ്റ്റേ ലഭിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നു കോൺഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു

സൂറത്ത്: അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിയെ ശിക്ഷിച്ച സൂറത്ത് കോടതി വിധിക്ക് സ്റ്റേയില്ല. രാഹുലിന്‍റെ അപ്പീൽ സൂറത്ത് സെഷൻസ് കോടതി തള്ളുകയായിരുന്നു. ഇതോടെ രാഹുലിന്‍റെ ലോക്സഭാ അംഗത്വത്തിൽ നിന്നുള്ള അയോഗ്യത തുടരും. വിശദമായ വാദം കേട്ടതിനു ശേഷമാണു അയോഗ്യതാക്കേസിൽ നിർണായകമായ വിധി വരുന്നത്.

അപകീർത്തിക്കേസിൽ ശിക്ഷിച്ച സൂറത്ത് കോടതി വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണു രാഹുൽ ഗാന്ധി ഹർജി നൽകിയിരുന്നത്. നിയമപരമായി നിലനിൽപ്പില്ലാത്ത കേസിലാണ് സൂറത്ത് സിജെഎം കോടതി വിധി പറഞ്ഞതെന്നായിരുന്നു രാഹുലിന്‍റെ വാദം. അപ്പീൽ തള്ളിയതോടെ ലോക്സഭാ അംഗത്വത്തിൽ നിന്നുള്ള അയോഗ്യത തുടരും. കേസിൽ സ്റ്റേ ലഭിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നു കോൺഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

''ജനങ്ങളെ പരീക്ഷിക്കരുത്''; പാലിയേക്കരയിൽ ടോൾ പിരിവിന് ഏർപ്പെടുത്തിയ വിലക്ക് തുടരുമെന്ന് ഹൈക്കോടതി

''കൈ കൊടുക്കണമെന്ന് നിർബന്ധമൊന്നുമില്ലല്ലോ''; ഹസ്തദാന വിവാദത്തിൽ ബിസിസിഐ അംഗം

സ്ത്രീത്വത്തെ അപമാനിച്ചു; ഡിവൈഎസ്പിക്കെതിരേ പരാതിയുമായി വനിത എസ്ഐ

അധ്യാപികയുടെ കാൽ തൊട്ട് വന്ദിച്ചില്ല; വിദ്യാർഥികൾക്ക് ക്രൂര മർദനം

സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡിൽ; കൂടിയത് 640 രൂപ