100 രൂപയുടെ സേവനത്തിന് റെയ്‌ൽവേ വാങ്ങുന്നത് 55 രൂപ

 
India

100 രൂപയുടെ സേവനത്തിന് റെയ്‌ൽവേ വാങ്ങുന്നത് 55 രൂപ

2023-24ൽ പാസഞ്ചർ ടിക്കറ്റിൽ 60466 കോടിയുടെ സബ്സിഡി നൽകിയെന്നും അശ്വിനി വൈഷ്ണവ്.

ന്യൂഡൽഹി: 100 രൂപയുടെ സേവനത്തിന് റെയ്‌ൽവേ വാങ്ങുന്നത് 55 രൂപമാത്രമെന്നു റെയ്‌ൽ മന്ത്രി അശ്വിനി വൈഷ്ണവ്. ഭിന്നശേഷിക്കാരും മാരകമായ രോഗങ്ങളുമുൾപ്പെടെ വിവിധ വിഭാഗങ്ങൾക്കു റെയ്‌ൽവേ യാത്രാ നിരക്കിൽ ഇളവ് നൽകുന്നുണ്ടെന്നും അദ്ദേഹം.

റെയ്‌ൽവേ സ്ലീപ്പർ, തേഡ് എസി കോച്ചുകളിലെങ്കിലും മുതിർന്ന പൗരന്മാർക്ക് ഇളവുകൾ നൽകണമെന്നു റെയ്‌ൽവേകാര്യ പാർലമെന്‍ററികാര്യ സ്റ്റാൻഡിങ് കമ്മിറ്റി ശുപാർശ ചെയ്തതു രാജ്യസഭയിൽ അറിയിക്കുകയായിരുന്നു മന്ത്രി.

രാജ്യത്തെ എല്ലാ വിഭാഗങ്ങളിലുമുള്ളവർക്കും സാമ്പത്തികമായി താങ്ങാകുന്ന സേവനമാണു റെയ്‌ൽവേ നൽകുന്നത്. 2023-24ൽ പാസഞ്ചർ ടിക്കറ്റിൽ 60466 കോടിയുടെ സബ്സിഡി നൽകിയെന്നും അശ്വിനി വൈഷ്ണവ്.

പ്രൊഫ. എം.കെ. സാനു അന്തരിച്ചു

ബലാത്സംഗക്കേസ്; മുൻ എംപി പ്രജ്വൽ രേവണ്ണയ്ക്ക് ജീവപര്യന്തം

മലപ്പുറത്ത് ഡ്രൈവറുടെ മുഖത്തടിച്ച സംഭവം; പൊലീസുദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു

സംസ്ഥാനത്ത് തീവ്ര മഴ മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ടുകൾ

ബജ്റംഗ്ദളിനെതിരേ പരാതി നൽകി കന്യാസ്ത്രീകൾക്കൊപ്പമുണ്ടായിരുന്ന യുവതികൾ‌