ഡൽഹിയിൽ കനത്ത മഴ; നിരവധി വിമാന സർവീസുകളെ ബാധിച്ചു, മുന്നറിയിപ്പ്
ന്യൂഡൽഹി: ഡൽഹിയിൽ തിങ്കളാഴ്ചയും ശക്തമായ മഴ തുടരുന്നതോടെ വിമാന സർവീസുകൾ തടസപ്പെട്ടു. ദിവസം മുഴുവൻ മഴ പ്രതീക്ഷിക്കുന്നതിനാൽ ഇൻഡിഗോ, എയർ ഇന്ത്യ ഉൾപ്പെടെ നിരവധി വിമാന സർവീസുകൾ വൈകിയാണ് സർവീസ് നടത്തുക. ഇത് സംബന്ധിച്ച് വിമാന കമ്പനികൾ മുന്നറിയിപ്പ് നൽകി.
ഐഎംഡിയുടെ ഏറ്റവും പുതിയ പ്രവചനം അനുസരിച്ച്, ഡൽഹിയിൽ നേരിയ മഴയും ചാറ്റൽ മഴയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഡൽഹിയിലുടനീളം തിങ്കളാഴ്ച യെലോ അലർട്ടാണ്.
ഡൽഹിയിലെ മോശം കാലാവസ്ഥ (കനത്ത മഴ) കാരണം, എല്ലാ ടേക്ക് ഓഫിനേയും/ലാൻഡിങ്ങിനെയും ഇത് ബാധിച്ചേക്കാം. യാത്രക്കാർ അവരുടെ വിമാന നില പരിശോധിക്കാൻ അഭ്യർത്ഥിക്കുന്നു- വിമാന കമ്പനികൾ സോഷ്യൽ മീഡിയയിലൂടെ മുന്നറിയിപ്പ് നൽകി.