ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്നുവീണ് കുടുങ്ങിയ 40 തൊഴിലാളികളെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾക്കിടെ വീണ്ടും മണ്ണിടിഞ്ഞു. കോൺക്രീറ്റ് അവശിഷ്ടങ്ങളിലൂടെ വലിയ കുഴൽ കടത്തിവിട്ട് തൊഴിലാളികളെ അതിലൂടെ പുറത്തെത്തിക്കാനായിരുന്നു ശ്രമം. എന്നാൽ മണ്ണിടിച്ചലിനെ തുടർന്ന് അത് തടസപ്പെടുകയായിരുന്നു.
തുരങ്കത്തിന്‍റെ അവശിഷ്ടങ്ങൾക്കിടയിലൂടെ വലിയ കുഴൽ കടത്തിവിട്ട് രക്ഷാപത ഒരുക്കാനാണ് ശ്രമിച്ചത്. ഡ്രില്ലിങ് മെഷീൻ ഉപയോഗിച്ചാണ് കയറ്റുന്നത്. കുടുങ്ങിക്കിടക്കുന്നവർക്ക് ട്യൂബുകൾ വഴി ഒക്സിജനും ഭക്ഷണവും വെള്ളവും മരുന്നുകളും എത്തിച്ചു നൽകുന്നുണ്ട്.
അതേസമയം, കുടുങ്ങിക്കിടക്കുന്ന എല്ലാ തൊഴിലാളികളെ ഇന്ന് തന്നെ പുറത്തെത്തിക്കുമെന്ന് ഉത്തരകാശി ജില്ലാ മജിസ്ട്രേറ്റ് അഭിഷേക് റൂഹേല നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.