വളക്കാപ്പ് കഴിഞ്ഞ് മടങ്ങവെ അപകടം; ഏഴുമാസം ഗർഭിണിയായ യുവതിയും പിതാവും മരിച്ചു
താമ്പരം: വളക്കാപ്പ് കഴിഞ്ഞ് ഏഴുമാസം ഗർഭിണിയുമായി പോയ വാഹനം അപകടത്തിൽപെട്ടു. 23 കാരിയും പിതാവും മരിച്ചു. തമിഴിനാട് ചെന്നൈ അമ്പട്ടൂർ താമ്പരം ബൈപ്പാലുണ്ടായ അപകടത്തിലാണ് ദീപികയും പിതാവ് പത്മനാഭനും കൊല്ലപ്പെട്ടത്. എതിർവശത്തു കാടി വന്ന കാർ കൂടുംബം സഞ്ചരിച്ചിരുന്ന കാറിൽ വന്ന് ഇടിക്കുകയായിരുന്നു.
ദീപികയുടെ അമ്മ ഇന്ദ്രാണി, കാർ ഓടിച്ചിരുന്ന ഭുവനേശ്വരൻ എന്നിവർക്ക് ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാണ്. മദ്യപിച്ച് വാഹനമൊടിച്ച മണികണ്ഠനെന്ന ആളെ പൊലീസ് അറസ്റ്റു ചെയ്തു. ഇടിയുടെ ആഘാതത്തിൽ ഇയാളുടെ കാറിലെ എയർ ബാഗുകൾ പ്രവർത്തിച്ചതിനാൽ ഇയാൾ നേരിയ പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.