ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിനും

 

File photo

India

ഇന്ത്യക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് റഷ്യ

പഹൽഗാം ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും മോദിയുമായി നടത്തിയ ചർച്ചയിൽ പുടിൻ ആവശ്യപ്പെട്ടു

ന്യൂഡൽഹി: ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യക്ക് റഷ്യയുടെ പൂർണ പിന്തുണയുണ്ടാകുമെന്ന് പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് റഷ്യൻ പ്രസിഡന്‍റിന്‍റെ ഉറപ്പ്.

പഹൽഗാം ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും മോദിയുമായി നടത്തിയ ചർച്ചയിൽ പുടിൻ ആവശ്യപ്പെട്ടു.

ഇന്ത്യക്കും പാക്കിസ്ഥാനുമിടയിൽ സംഘർഷം രൂക്ഷമായി വരുന്ന പശ്ചാത്തലത്തിലാണ് പുടിൻ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. പഹൽഗാം ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ റഷ്യയുടെ പങ്കാളിത്തം പാക്കിസ്ഥാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നതാണ്.

അതേസമയം, റഷ്യ - യുക്രെയ്ൻ പ്രശ്നത്തിൽ യുഎസ് സ്വാധീനം കാരണം യുക്രെയ്ന് അനുകൂലമായ നിലപാടാണ് പാക്കിസ്ഥാൻ സ്വീകരിച്ചിട്ടുള്ളത്. യുക്രെയ്ൻ സൈന്യത്തിന് പാക്കിസ്ഥാനിൽ നിന്ന് ആയുധങ്ങൾ നിർമിച്ചു നൽകുന്നുമുണ്ട്.

ഇന്ത്യയാകട്ടെ, ഐക്യരാഷ്ട്ര സഭയിൽ അടക്കം യുക്രെയ്നിലെ മാനുഷിക വിഷയങ്ങൾ പരിഹരിക്കുക എന്നതിനപ്പുറത്തേക്ക്, റഷ്യ വിരുദ്ധ നിലപാടുകൾ സ്വീകരിട്ടില്ല.

യുഎസും യൂറോപ്യൻ രാജ്യങ്ങളും റഷ്യക്കു മേൽ ഏർപ്പെടുത്തിയ ഉപരോധവുമായി ഇന്ത്യ സഹകരിക്കുന്നില്ല. എന്നുമാത്രമല്ല, റഷ്യയിൽ നിന്ന് നേരിട്ട് പെട്രോളിയം വാങ്ങുകയും ചെയ്യുന്നുണ്ട്.

ഭീകരാക്രമണത്തിനു പുറമേ, ഇന്ത്യ - റഷ്യ ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഇരു നേതാക്കളും ചർച്ച നടത്തിയതായി ഇന്ത്യൻ വിദേശ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു.

രാഹുലിന്‍റെ അധ‍്യക്ഷസ്ഥാനം തെറിച്ചോ?

രാഹുലിനെതിരെയുളള പരാതിയിൽ മുഖം നോക്കാതെ നടപടിയെടുക്കും: വി.ഡി. സതീശൻ

അജിത് അഗാർക്കറുടെ കരാർ കാലാവധി നീട്ടി

നടി നോറ ഫത്തേഹിയെ പോലെയാകാൻ ആവശ്യപ്പെട്ട് ഭർത്താവിന്‍റെ പീഡനം; പരാതിയുമായി യുവതി

''എത്ര ദിവസമായി നമ്പർ ചോദിക്കുന്നു, താൻ പൊളിയാണ്'', രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ചാറ്റ് പുറത്ത്