India

സച്ചിന്‍റെ സുരക്ഷാ സേനാംഗം സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

അവധി ആഘോഷിക്കാൻ നാട്ടിലെത്തിയ പ്രകാശ് ബുധനാഴ്ച രാവിലെ സർവീസ് ഗൺ ഉപയോഗിച്ച് സ്വയം നിറയൊഴിക്കുകയായിരുന്നു.

ജാംനഗർ: ക്രിക്കറ്റ് താരം സച്ചിൻ ടെൻ‌ഡുൽക്കറുടെ സുരക്ഷാ സേനാംഗം സ്വയം വെടിവച്ച് മരിച്ചു. മഹാരാഷ്ട്ര സ്റ്റേറ്റ് പൊലീസ് ഫോഴ്സിലെ ജവാൻ പ്രകാശ് കപ്ഡെ (39) ആണ് ആത്മഹത്യ ചെയ്തത്. അവധി ആഘോഷിക്കാൻ നാട്ടിലെത്തിയ പ്രകാശ് ബുധനാഴ്ച രാവിലെ സർവീസ് ഗൺ ഉപയോഗിച്ച് സ്വയം നിറയൊഴിക്കുകയായിരുന്നു. ജീവനൊടുക്കിയതിന്‍റെ കാരണം വ്യക്തമല്ല.

പ്രായമായ മാതാപിതാക്കൾ, ഭാര്യ,രണ്ടു കുട്ടികൾ, ഒരു സഹോദരൻ എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഓൺലൈനിലൂടെ വോട്ട് നീക്കം ചെയ്യാൻ സാധിക്കില്ല; രാഹുലിന്‍റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

ഇനി പാക്കിസ്ഥാനെ തൊട്ടാൽ സൗദി തിരിച്ചടിക്കും; പ്രതിരോധ കരാർ ഒപ്പുവച്ചു

പാലിയേക്കര ടോൾ പിരിവിന് അനുമതിയില്ല; ഹൈക്കോടതി ഉത്തരവ് നിലനിൽക്കും

15 സെഞ്ചുറികൾ; റെക്കോഡിട്ട് സ്മൃതി മന്ദാന

'ഓർമ'യുടെ സീതാറാം യെച്ചൂരി അനുസ്മരണം