India

'കർണാടകയിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു'; രാജ്മോഹന്‍ ഉണ്ണിത്താനെതിരെ പരാതി

പുറത്ത് മതേതരത്വം പ്രസംഗിക്കുന്ന കോൺഗ്രസിന്‍റെ പച്ചയായ വർഗീയ പ്രചാരകനാണ് ഉണ്ണിത്താനെന്ന് വീഡിയോയിലെ വാക്കുകളിൽ നിന്നും വ്യക്തമാക്കുന്നുണ്ടെന്ന് സന്ദീപ് വാര്യര്‍ കുറ്റപ്പെടുത്തി

MV Desk

മംഗലൂരു: കർണാടക തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നടത്തിയ പരാ‍മാര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി മുന്‍ സംസ്ഥാന വക്താവ് സന്ദീപ് വാര്യർ.

'നമ്മളൊക്കെ ആർഎസ്എസ്സിനെ എതിർക്കുന്നവരാണ്, മുസ്ലീങ്ങൾ മുസ്ലീങ്ങൾക്കെതിരെ മത്സരിച്ച് ബിജെപിയെ വിജയിപ്പിക്കരുത്' എന്നായിരുന്നു ഉണ്ണിത്താന്‍ വീഡിയോയില്‍ പറഞ്ഞത്. പുറത്ത് മതേതരത്വം പ്രസംഗിക്കുന്ന കോൺഗ്രസിന്‍റെ പച്ചയായ വർഗീയ പ്രചാരകനാണ് ഉണ്ണിത്താനെന്ന് ഈ വാക്കുകൾ വ്യക്തമാക്കുന്നു എന്ന് സന്ദീപ് വാര്യര്‍ ഫെയ്സ് ബുക്കിൽ കുറിച്ചു.

ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം....

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നഗ്നമായി ലംഘിച്ച് രാജ് മോഹൻ ഉണ്ണിത്താന്‍റെ വർഗീയ പ്രചാരണം കർണാടകയിൽ . നടപടി ആവശ്യപ്പെട്ട് ഇലക്ഷൻ കമ്മീഷന് വീഡിയോ അയച്ചു കൊടുത്തിട്ടുണ്ട് . നമ്മളൊക്കെ ആർഎസ്എസ്സിനെ എതിർക്കുന്നവരാണെന്നും മുസ്ലീങ്ങൾ മുസ്ലീങ്ങൾക്കെതിരെ മത്സരിച്ച് ബിജെപിയെ വിജയിപ്പിക്കരുതെന്നുമാണ് ഉണ്ണിത്താന്‍റെ ഉദ്‌ബോധനം , അതും എസ്ഡിപിഐക്കാരോട് . പുറമേക്ക് മതേതരത്വം പറയുന്ന കോൺഗ്രസ്സിന്‍റെ പച്ചയായ വർഗീയ പ്രചാരണമാണ് ഉണ്ണിത്താന്‍റെ വാക്കുകളിൽ വ്യക്തമാവുന്നത് .

ബ്രസീലിയൻ മോഡലിന്‍റെ ചിത്രം ഉപയോഗിച്ച് മാത്രം 223 വ്യാജ വോട്ടുകൾ; 'ഹരിയാന ബോംബ്' പൊട്ടിച്ച് രാഹുൽ ഗാന്ധി

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഉദ‍്യോഗസ്ഥർ അമിത സ്വാതന്ത്ര‍്യം നൽകി; ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

"കേരളത്തിന്‍റെ ജനകീയാസൂത്രണ മാതൃക നേരിട്ട് കാണാൻ ക്ഷണിക്കുന്നു"; സൊഹ്റാൻ മംദാനിയെ അഭിനന്ദിച്ച് ആര‍്യ രാജേന്ദ്രൻ

ബിരിയാണി അരിയിൽ നിന്നും ഭക്ഷ്യവിഷബാധ; ദുൽക്കറടക്കം മൂന്നുപേർക്ക് ഉപഭോക്തൃ കമ്മിഷൻ നോട്ടീസ്

''രണ്ടു വർഷത്തിന് ശേഷം എസ്എസ്കെ ഫണ്ട് ലഭിച്ചു''; ശേഷിക്കുന്ന പണം ഉടനെ ലഭിക്കുമെന്ന് വിദ‍്യാഭ‍്യാസ മന്ത്രി