ഉമർ ഖാലിദ്, ഷർജിൽ‌ ഇമാം

 
India

ഡൽഹി കലാപ കേസ്; പ്രതികളായ ഉമർ ഖാലിദിനും ഷർജിൽ ഇമാമിനും ജാമ‍്യം നൽകാത്തതിൽ എതിർപ്പ് അറിയിച്ച് സുപ്രീം കോടതി

കുറ്റം എത്ര വലുതായാലും വിചാരണ വൈകിപ്പിക്കുന്ന പക്ഷം തടവുകാരന് ജാമ‍്യം നൽകുകയെന്നത് സ്വാഭാവിക നീതിയാണെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന പറഞ്ഞു.

Aswin AM

ന‍്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ പ്രതികളായ മുൻ ജെഎൻയു വിദ‍്യാർഥി ഷർജിൽ ഇമാം, ഉമർ ഖാലിദ് എന്നിവർക്ക് ജാമ‍്യം നൽകാത്തതിൽ എതിർപ്പ് അറിയിച്ച് സുപ്രീം കോടതി. കുറ്റം എത്ര വലുതായാലും വിചാരണ വൈകിപ്പിക്കുന്ന പക്ഷം തടവുകാരന് ജാമ‍്യം നൽകുകയെന്നത് സ്വാഭാവിക നീതിയാണെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന പറഞ്ഞു.

ഒരു വർഷത്തേക്ക് ജാമ‍്യാപേക്ഷ നൽകാൻ കഴിയില്ലെന്ന നിർദേശത്തെയും അദ്ദേഹം എതിർത്തു. 53 പേർ കൊല്ലപ്പെടുകയും 700ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്ത 2020ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് യുഎപിഎ നിയമപ്രകാരമാണ് ഇരുവർക്കുമെതിരേ കേസെടുത്തത്.

സയ്യിദ് ഇഫ്തിക്കർ ആൻഡ്രാബി എന്നയാളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ ബി.വി. നാഗരത്നയും ഉജ്ജൽ ഭുയനും അതൃപ്തി പ്രകടിപ്പിച്ചത്.

ലഹരിമരുന്ന് വിതരണം ചെയ്ത് ഭീകരർക്ക് ധനസഹായം നൽകിയെന്നാരോപിച്ച് യുഎപിഎ നിയമ പ്രകാരം 6 വർഷത്തിലേറെയായി കസ്റ്റഡിയിൽ‌ കഴിയുകയാണ് ആൻഡ്രാബി.

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യയ്ക്ക് തോല്‍വിയോടെ തുടക്കം; വൈഭവിനു തിളങ്ങാനായില്ല

മുംബൈ നഗരത്തിൽ വെള്ളക്കെട്ട്; വരും മണിക്കൂറുകള്‍ നിര്‍ണായകം

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

ലക്ഷദ്വീപിൽ കൂട്ട പിരിച്ചുവിടൽ; ദ്വീപ് അഡ്മിനിസ്ട്രേഷൻ പറഞ്ഞുവിട്ടത് 47 പേരെ

ബർത്ത്ഡേ പാർട്ടിക്ക് ക്ഷണിച്ച് യുവതിയെ ബലാത്സംഗത്തിന് ഇരയാക്കി