അഭിഭാഷകക്കെതിരേ ജഡ്ജിയുടെ പരാമർശം: സുപ്രീം കോടതി റിപ്പോർട്ട് തേടി 
India

അഭിഭാഷകക്കെതിരേ ജഡ്ജിയുടെ പരാമർശം: സുപ്രീം കോടതി റിപ്പോർട്ട് തേടി

മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ചീഫ് ജസ്റ്റിസ് ഡി.വി. ചന്ദ്രചൂഡ് അടങ്ങുന്ന അഞ്ചംഗ ബെഞ്ച് സ്വമേധയാ ഈ വിഷയം പരിഗണിക്കുകയായിരുന്നു

MV Desk

ന്യൂഡൽഹി: കോടതി നടപടികൾക്കിടെ കർണാടക ഹൈക്കോടതി ജഡ്ജി വനിതാ അഭിഭാഷകയോട് അവഹേളനപരവും വിവാദപരവുമായ പരാമർശം നടത്തിയ സംഭവത്തിൽ സുപ്രീം കോടതി റിപ്പോർട്ട് തേടി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ചീഫ് ജസ്റ്റിസ് ഡി.വി. ചന്ദ്രചൂഡ് അടങ്ങുന്ന അഞ്ചംഗ ബെഞ്ച് സ്വമേധയാ ഈ വിഷയം പരിഗണിക്കുകയായിരുന്നു.

രണ്ടു ദിവസത്തിനുള്ളിൽ കർണാടക ഹൈക്കോടതി തന്നെ റിപ്പോർട്ട് നൽകാനാണ് നിർദേശിച്ചിരിക്കുന്നത്. ജസ്റ്റിസ് വേദവ്യാസാചാർ ശ്രീശാനന്ദയാണ് വിവാദ പരാമർശം നടത്തിയ കർണാടക ഹൈക്കോടതി ജഡ്ജി.

ഇത്തരം കാര്യങ്ങളിൽ ചില അടിസ്ഥാന മാർഗനിർദേശങ്ങൾ ആവശ്യമാണെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആർ. ഗവായ്, സൂര്യ കാന്ത്, ഹൃഷികേശ് റോയ് എന്നിവർ കൂടി ഉൾപ്പെട്ട സുപ്രീം കോടതി ബെഞ്ച് നിരീക്ഷിച്ചു.

വിഷയം അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അറിയിച്ചു. കർണാടക ഹൈക്കോടതി ജഡ്ജി വനിതാ അഭിഭാഷകയെ അവഹേളിക്കുന്നതിന്‍റെ വീഡിയോ വൈറലായിരുന്നു.

ആദിവാസി സ്കൂളുകളെ സർക്കാരുകൾ അവഗണിക്കുന്നു; പുതിയ ക‍്യാംപെയിനുമായി സിജെപി

യുപിഐ പേയ്മെന്‍റിന് ഫീസ്: സർക്കാർ തീരുമാനം മാറില്ല

പിഎഫ് ശമ്പള പരിധി 25,000 രൂപയായി ഉയർത്തി

അഗാർക്കറുടെ കരാർ അവസാന ഘട്ടത്തിൽ; പുതിയ ചീഫ് സെലക്റ്ററായി ലക്ഷ്മൺ വരുമോ?

സുഡാനിൽ സ്വർണ ഖനി തകർന്നു; 67 പേർ മരിച്ചു