കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന ജെൻ സി പ്രതിഷേധത്തിൽ നിന്ന്

 
India

ക്രൂരമായി മർദിച്ചു, പെൺകുട്ടികളോട് മോശമായി പെരുമാറി; ഡൽഹി പൊലീസിനെതിരേ രൂക്ഷ വിമർശനം

മർദനമേറ്റതിന്‍റെ പാടുകൾ ദേഹത്തുണ്ടെന്ന് വിദ‍്യാർഥികൾക്കു വേണ്ടി ഹാജരായ അഭിഭാഷക ചൂണ്ടിക്കാട്ടി

Aswin AM

ന‍്യൂഡൽഹി: വായുമലിനീകരണത്തിനെതിരേ ഡൽഹിയിൽ കഴിഞ്ഞ ദിവസം നടന്ന ജെൻ സി പ്രതിഷേധത്തിൽ മാവോയിസ്റ്റ് അനുകൂല മുദ്രാവാക‍്യം വിളിച്ചതിനെത്തുടർന്ന് അറസ്റ്റിലായവർ ഡൽഹി പൊലീസിനെതിരേ ഗുരുതര ആരോപണങ്ങൾ ഉയർത്തി രംഗത്ത്.

തങ്ങളെ ക്രൂരമായി പൊലീസ് മർദിച്ചെന്നും പെൺകുട്ടികളോട് മോശമായി പെരുമാറിയതായും വസ്ത്രങ്ങൾ വലിച്ചു കീറിയെന്നുമാണ് പ്രതിഷേധക്കാരുടെ ആരോപണം. മർദനമേറ്റതിന്‍റെ പാടുകൾ ദേഹത്തുണ്ടെന്ന് വിദ‍്യാർഥികൾക്കു വേണ്ടി ഹാജരായ അഭിഭാഷക ചൂണ്ടിക്കാട്ടി. അതേസമയം, മാവോയിസ്റ്റ് നേതാവിന്‍റെ ചിത്രവും പേരും ഉൾ‌പ്പെടുന്ന പ്ലക്കാർഡുകൾ പ്രദർശിപ്പിച്ച സാഹചര‍്യത്തിൽ പ്രതിഷേധക്കാരുടെ രാഷ്ട്രീയ പശ്ചാത്തലം കണ്ടെത്താൻ ഒരുങ്ങുകയാണ് പൊലീസ്.

പാർട്ടിക്ക് അതൃപ്തി; പദ്മകുമാറിനും വാസുവിനുമെതിരേ നടപടിക്ക് സാധ്യത

മുഖ്യമന്ത്രിക്കെതിരേ കൊലവിളി കമന്‍റ്; കന്യാസ്ത്രീക്കെതിരേ കേസ്

വയറുവേദനയെ തുടർന്ന് ചികിത്സ തേടിയ 16 കാരി ഗർഭിണി; 19 കാരനെതിരേ കേസ്

ലൂവ്ര് മ്യൂസിയത്തിലെ കവർച്ച; അറസ്റ്റിലായവരുടെ എണ്ണം 4 ആയി

ഒരു കിലോമീറ്റർ ചുറ്റളവിൽ സ്കൂളുകൾ സ്ഥാപിക്കണം; കേരളത്തോട് സുപ്രീം കോടതി