ശശി തരൂർ എംപി
ന്യൂഡൽഹി: ലോക്സഭയിൽ ഓപ്പറേഷൻ സിന്ദൂർ വിഷയത്തിൽ 16 മണിക്കൂർ നീണ്ടുനിൽക്കുന്ന ചർച്ചയ്ക്ക് തിങ്കളാഴ്ച തുടക്കം കുറിക്കുകയാണ്. ഭരണ പ്രതിപക്ഷം തമ്മിൽ ചൂടേറിയ സംവാദമാണ് പ്രതീക്ഷിക്കുന്നത്.
എന്നാൽ ചർച്ചയിൽ കോൺഗ്രസിനെ പ്രതിനിധീകരിച്ച് സംസാരിക്കുന്നവരിൽ തരൂർ ഉണ്ടാവില്ല. പങ്കെടുക്കുന്നില്ലെന്ന് തരൂർ കോൺഗ്രസിനെ അറിയിക്കുകയായിരുന്നു. കോൺഗ്രസിനെ പ്രതിനിധീകരിച്ച് ഗൗരവ് ഗൊഗോയി ആയിരിക്കും ചർച്ചയ്ക്ക് തുടക്കം കുറക്കുക.
തുടർന്ന് വയനാട് എംപി പ്രിയങ്ക ഗാന്ധിയും ആദ്യ ദിനം വിഷയത്തിൽ സംസാരിക്കും. രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ എന്നിവർ ചൊവ്വാഴ്ച ചർച്ചയിൽ പങ്കെടുക്കും.