.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ബിജെപി അംഗത്വം സ്വീകരിച്ച് ഗായിക മൈഥിലി ഠാക്കൂർ
പട്ന: ബിഹാർ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയിൽ ചേർന്ന് ഗായിക മൈഥിലി ഠാക്കൂർ. ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ജയ്‌സ്വാൾ നിന്നാണ് മിഥില അംഗത്വം സ്വീകരിച്ചത്.
"പാർട്ടി എന്തു പറഞ്ഞാലും അനുസരിക്കും. തെരഞ്ഞെടുപ്പിൽ മത്സരിക്കുക എന്നത് എന്‍റെ ലക്ഷ്യമല്ല, പാർട്ടി പറയുന്നതെന്തും ഞാൻ ചെയ്യും." - അംഗത്വ സ്വീകരണത്തിന് ശേഷം മൈഥിലി പ്രതികരിച്ചു.
മുൻപ് തന്നെ മൈഥിലി ബിജെപി സ്ഥാനാർഥിയായി ബിഹാറിൽ മത്സരിക്കുമെന്ന തരത്തിൽ വാർത്തകൾ പുറത്തു വന്നിരുന്നു. കേന്ദ്രമന്ത്രി നിത‍്യാനന്ദ് റായ്, മൈഥിലി ഠാക്കൂർ, വിനോദ് താവ്‌ഡെ എന്നിവർ ഡൽഹിയിൽ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. 'ബിഹാറിന്‍റെ പുത്രി' എന്ന് അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു വിനോദ് താവ്‌ഡെ മൈഥിലിയെ സ്വാഗതം ചെയ്തത്.
പിന്നാലെ തന്നെ മധുബനി, അലിഗഢ് എന്നീ മണ്ഡലങ്ങളിൽ ഏതെങ്കിലും ഒന്നിൽ മൈഥിലി മത്സരിച്ചേക്കുമെന്നുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. മൈഥിലിയുടെ സ്വന്തം മണ്ഡലമാണ് മധുബനി.