ഡൽഹി - വാഷിങ്ടൺ എയർ ഇന്ത്യാ വിമാനം വിയന്നയിൽ വച്ച് റദ്ദാക്കി
ന്യൂഡൽഹി: ഡൽഹിയിൽ നിന്നും വാഷിങ്ടണിലേക്ക് പുറപ്പെട്ട എയർ ഇന്ത്യാ വിമാനം വിയന്നയിൽ വച്ച് റദ്ദാക്കി. ഇന്ധനം നിറയ്ക്കാനായി വിയന്നയിലിറക്കിയപ്പോൾ നടത്തിയ പതിവു പരിശോധനകൾക്കിടെ സാങ്കേതിക തകരാർ കണ്ടെത്തിയതോടെയാണ് വിമാനം റദ്ദാക്കിയത്.
ബുധനാഴ്ചയായിരുന്നു സംഭവം. അറ്റകുറ്റപ്പണികൾക്ക് ശേഷം വിമാനം ബുധനാഴ്ച തന്നെ യാത്ര തുടരുമെന്ന് അറിയിച്ചിരുന്നെങ്കിലും തകരാറുകൾ പരിഹരിക്കാനാവാതെ വന്നതോടെ യാത്ര റദ്ദാക്കുകയായിരുന്നു. യാത്രക്കാർക്ക് ബദൽ സംവിധാനങ്ങളൊരുക്കുമെന്ന് വിമാന കമ്പനി അറിയിച്ചു.