Sonia Gandhi file
India

കോൺഗ്രസ് പാർലമെന്‍ററി പാർട്ടി ചെയർപേഴ്സനായി സോണിയ ഗാന്ധി; പ്രതിപക്ഷ നേതാവിനായി കാത്തിരിക്കൂ എന്ന് ഖാർഗെ

കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ രാഹുൽ ഗാന്ധി പ്രതിപക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന പ്രമേയം ഐക്യകണ്ഠേന പാസാക്കിയിരുന്നു

ന്യൂഡൽഹി: കോൺഗ്രസ് പാർലമെന്‍ററി പാർട്ടി ചെയർപേഴ്സനായി സോണിയ ഗാന്ധിയെ തെരഞ്ഞെടുത്തു. ഇന്ന് വൈകിട്ട് ചേർന്ന യോഗത്തിലാണ് തീരുമാനം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് സോണിയ ഗാന്ധിയുടെ പേര് നിർദേശിച്ചത്. പ്രതിപക്ഷ നേതാവിനെയടക്കം രാജ്യസഭാംഗങ്ങളെ പാർലമെന്‍ററി പാർട്ടി ചെയർപഴ്സനായിരിക്കും തെരഞ്ഞെടുക്കുക.

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണെന്ന തരത്തിലുള്ള വാർത്തകൾ പുറത്തു വരുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ഇക്കാര്യം സംബന്ധിച്ച ചോദ്യത്തിന് കാത്തിരുന്നു കാണൂ എന്നായിരുന്നു ഖാർഗെയുടെ പ്രതികരണം. രാവിലെ ചേർന്നിരുന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ രാഹുൽ ഗാന്ധി പ്രതിപക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന പ്രമേയം ഐക്യകണ്ഠേന പാസാക്കിയിരുന്നു. പ്രമേയത്തെ രാഹുലും എതിർത്തില്ല. റായ്വേലിയിലാണോ വയനാട്ടിലാണോ രാഹുൽ തുടരുക എന്ന കാര്യത്തിൽ വൈകാതെ തീരുമാവുമെന്നാണ് വിവരം.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്