India

ഗോഗമേദിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് രാജസ്ഥാനിൽ ബന്ദ്; വിവിധയിടങ്ങളിൽ സംഘർഷം

ഷിർപപഥ് റോഡും ഇവർ തടഞ്ഞു. ചുരു, ഉദയ്പുർ, ആൽവാർ, ജോധ്പുർ എന്നിവിടങ്ങളിലും പ്രതിഷേധങ്ങൾ ഉണ്ടായി

MV Desk

ജയ്പൂർ: രാജസ്ഥാനിൽ രജപുത്ര സംഘടനയായ ശ്രീ രാഷ്ട്രീയ രജ്പുത് കർണി സേന ആഹ്വാനം ചെയ്ത ബന്ദിൽ പലയിടത്തും സംഘർ‌ഷം. ചെവ്വാഴ്ച സേന പ്രസിഡന്‍റായ സുഖ്ദേവ് സിങ് ഗോഗമേദിയെ വീട്ടിലെത്തിയ ആക്രമിസംഘം വെടിവെച്ചു കൊന്നതിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ ബന്ദ് നടത്തുന്നത്. കൊലപാതകവുമായിവ ബന്ധപ്പെട്ടവരെ ഉടൻ കണ്ടെത്തണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

ഷിർപപഥ് റോഡും ഇവർ തടഞ്ഞു. ചുരു, ഉദയ്പുർ, ആൽവാർ, ജോധ്പുർ എന്നിവിടങ്ങളിലും പ്രതിഷേധങ്ങൾ ഉണ്ടായി. കൊലയാളികൾക്കായി തിരച്ചിൽ നടത്തുകയാണെന്ന് രാജസ്ഥാൻ പൊലീസ് മേധാവി ഉമേഷ് മിശ്ര അറിയിച്ചു.

സുഖ്ദേവ് സിങ് ഗോഗമേദിയുടെ വീട്ടിലെത്തിയ നാലംഗ സംഘം ഇദ്ദേഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഗോഗമെഡിയുടെ തലയിലും നെഞ്ചിലുമാണ് വെടിയേറ്റതെന്നാണ് വിവരം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം.

ശബരിമല സ്വർണക്കൊള്ള: മന്ത്രിയും പെടും?

ടി.കെ. ദേവകുമാർ ദേവസ്വം ബോർഡ് പ്രസിഡന്‍റായേക്കും

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

ബിഹാർ‌ വിധിയെഴുതുന്നു; ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ്

''രണ്ടെണ്ണം അടിച്ച് ബസിൽ കയറിക്കോ, പക്ഷേ...'', നയം വ്യക്തമാക്കി ഗണേഷ് കുമാർ