India

തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമനത്തിന് സ്വതന്ത്രസമിതിയെ നിയോഗിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷൻ (Election Commission) അംഗങ്ങളെ നിയമിക്കാൻ സ്വതന്ത്രസമിതിയെ നിയോഗിച്ച് സുപ്രീംകോടതിയുടെ (Supreme Court) നിർണായക ഉത്തരവ്. ഇതിനായി പ്രധാനമന്ത്രിയും ലോക്സഭയിലെ പ്രതിപക്ഷ നേതാവും ചീഫ് ജസ്റ്റിസും ഉൾപ്പെട്ട കൊളീജിയം രൂപികരിക്കാൻ കോടതി ആവശ്യപ്പെട്ടു. ഇതനുസരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനെയും മറ്റ് അംഗങ്ങളെയും തീരുമാനിക്കാനുള്ള ചുമതല കൊളീജിയത്തിനാകും.

തെരഞ്ഞെടുപ്പ് കമ്മീഷൻ (Election Commission) അംഗങ്ങളുടെ നിയമനത്തിനായി സ്വതന്ത്ര സംവിധാനം വേണമെന്നാവ‍ശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ നിർണായക വിധി. കേന്ദ്ര സർക്കാർ നിർദേശിക്കുന്നവരുടെ പേരുകൾ അംഗീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളെ രാഷ്ട്രപതി നിയമിക്കുന്നതാണ് നിലവിൽ നിലനിന്നിരുന്ന രീതി. ഇതിൽ മാറ്റം വരുത്തിയാണ് പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും സുപ്രീംകോടതി ചീഫ് ജസ്റ്റിസും ഉൾപ്പെട്ട കൊളീജിയം രൂപികരിക്കാൻ കോടതി നിർദേശിച്ചത്. പുതിയ നിയമം നിലവിൽ വരുന്നതുവരെ പഴയ രീതിയിൽ തുടരുമെന്നും സുപ്രീംകോടതി (Supreme Court) വ്യക്തമാക്കി.

ഡ്രൈവിങ് ടെസ്റ്റ്: സർക്കുലർ റദ്ദാക്കണമെന്ന ഹർജി പരിഗണനയിൽ

അമേഠിയിലേക്ക് രാഹുലിന്‍റെ ഫ്ലക്സുകളും ബോർഡുകളും ; സസ്പെൻസ് അവസാനിപ്പിക്കാതെ കോൺഗ്രസ്

മേയർ ആര്യ രാജേന്ദ്രന് അശ്ലീലസന്ദേശം അയച്ചയാൾ അറസ്റ്റിൽ

തൃശൂരും മാവേലിക്കരയും ഉറപ്പിച്ച് സിപിഐ

യുവ സംഗീത സംവിധായകൻ അന്തരിച്ചു