Suprime Court 
India

ഹൈക്കോടതികളിൽ കൂട്ട ട്രാൻസ്ഫർ‌; രാഹുലിന്‍റെ ഹർജി തള്ളിയ ജഡ്ജി ഉൾപ്പെടെ 23 പേരെ സ്ഥലം മാറ്റി

അലഹബാദ്, ഹരിയാന, ഗുജറാത്ത്, തെലങ്കാന എന്നീ ഹൈക്കോടതികളിൽ നിന്നും 4 ജഡ്ജിമാരെ വീതവും കൊൽക്കത്ത ഹൈക്കോടതിയിൽ നിന്നും 3 ജഡ്ജിമാരെയുമാണ് സ്ഥലം മാറ്റുന്നത്

MV Desk

ന്യൂഡൽഹി: ഹൈക്കോടതി ജഡ്ജിമാരെ കൂട്ടമായി സ്ഥലം മാറ്റി സുപ്രീംകോടതി കോളീജിയം. മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിയുടെ ഹർജി തള്ളിയ ഗുജറാത്ത് ഹൈക്കോടത് ജഡ്ജി ഹേമന്ത് പ്രച്ഛക് അടക്കം 23 ജഡ്ജിമാരെയാണ് സ്ഥലം മാറ്റാനാണ് സുപ്രീംകോടതി കോളീജിയം ശുപാർശ ചെയ്തത്.

അലഹബാദ്, ഹരിയാന, ഗുജറാത്ത്, തെലങ്കാന എന്നീ ഹൈക്കോടതികളിൽ നിന്നും 4 ജഡ്ജിമാരെ വീതവും കൊൽക്കത്ത ഹൈക്കോടതിയിൽ നിന്നും 3 ജഡ്ജിമാരെയുമാണ് സ്ഥലം മാറ്റുന്നത്. 

രാഹുലിന്‍റെ അപ്പീൽ തള്ളിയ ജഡിജിയെ പറ്റ്ന ഹൈക്കോടതിയിലേക്കും ഹർജി കേൾക്കാൻ വിസമ്മതിച്ച ജഡ്ജി ഗീത ഗോപിയെ മദ്രാസ് ഹൈക്കോടതിയിലേക്കുമാണ് മാറ്റിയത്.

വി.വി. രാജേഷിനെ ഫോൺ വിളിച്ച് ആശംസ അറിയിച്ച് മുഖ്യമന്ത്രി; മേയർ തെരഞ്ഞെടുപ്പ് തുടങ്ങി

"രാഹുകാലം കഴിയാതെ കയറില്ല"; വാശി പിടിച്ച് ചെയർപേഴ്സൺ, കാത്തിരുന്നത് മുക്കാൽ മണിക്കൂർ

കാട്ടാനയുടെ കാൽപ്പാട് കണ്ട് അന്വേഷിച്ചിറങ്ങി; വനത്തിനുള്ളില്‍ ആനയുടെ ചവിട്ടേറ്റ് മരിച്ച നിലയിൽ 65കാരിയുടെ മൃതദേഹം

കുതിച്ച് സ്വർണ്ണ വില, പവന് 560 രൂപ കൂടി

"കൊടുക്കാൻ എന്‍റെ കൈയിൽ ചില്ലിക്കാശില്ല", ഇടഞ്ഞ് ലാലി ജെയിംസ്; തൃശൂർ മേയർ പ്രഖ്യാപനത്തിനു പിന്നാലെ കോൺ​ഗ്രസിൽ തമ്മിലടി