Supreme Court of India 
India

കാസർകോഡ് കേന്ദ്ര സർവകലാശാലാ വിസി നിയമനം റദ്ദാക്കണമെന്ന ഹർജി തള്ളി

വെങ്കിടേശ്വർലുവിന്‍റെ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നവീൻ നൗത്യാലാണ് സുപ്രീംകോടതിയെ സമീപിച്ചത്

MV Desk

ന്യൂഡൽഹി: കാസർകോഡ് കേന്ദ്ര സർവകലാശാലാ വൈസ് ചാൻസലറായി എച്ച്. വെങ്കിടേശ്വർലുവിനെ നിയമിച്ച നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് വിധി.

നിയമനം ലഭിച്ചിട്ട് മൂന്നു വർഷമായെന്നും ഇനി രണ്ടു വർഷം ശേഷിക്കെ നിയമനം റദ്ദാക്കാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.

വെങ്കിടേശ്വർലുവിന്‍റെ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നവീൻ നൗത്യാലാണ് സുപ്രീം കോടതിയെ സമീപിച്ചത്. നിയമനം അസാധുവായി പ്രഖ്യാപിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ, നടപടി ക്രമങ്ങളിൽ വീഴ്ച ഉണ്ടായി എന്ന ആരോപണത്തിന്‍റെ പേരിൽ നിയമനം റദ്ദാക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

വിമൽ ഏലക്ക പരസ്യ വിവാദം; ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷ്രോഫ് എന്നിവർക്ക് എതിരായ നോട്ടീസിൽ തിങ്കളാഴ്ച ഹൈക്കോടതി ഉത്തരവ്

ബ്രിക്സ് ഉച്ചകോടി; മോദി ഒരുക്കിയ അത്താഴവിരുന്ന് ഒഴിവാക്കി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്

ബലാത്സംഗകേസ് പ്രതിയായ വിവാദ ആൾദൈവത്തിന്‍റെ പരസ്യം ഒന്നാം പേജിൽ; ഖേദം പ്രകടിപ്പിച്ച് പത്രം

ശബരിമല തീർഥാടനം; പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ

തെറ്റുതിരുത്തൽ ചർച്ചയ്ക്ക് മുമ്പ് ടിപി വധത്തിലെ തെറ്റ് ഏറ്റുപറയാനുള്ള രാഷ്ട്രീയ സത്യസന്ധതയുണ്ടോ സിപിഎമ്മിന്? കെ.കെ. രമ