എം.കെ. സ്റ്റാലിൻ 

file image

India

തീവ്ര വോട്ടർ പട്ടിക പരിഷ്ക്കരണത്തിനെതിരേ സുപ്രീം കോടതിയെ സമീപിക്കാൻ തമിഴ്നാട്

തെരഞ്ഞെടുപ്പ് കമ്മിക്ഷൻ കേന്ദ്രത്തിനായാണ് പ്രവർ‌ത്തിക്കുന്നതെന്നും തമിഴ്നാട് ആരോപിക്കുന്നു

Namitha Mohanan

ചെന്നൈ: തീവ്ര വോട്ടർ പട്ടിക പരിഷ്ക്കരണത്തിനെതിരേ സുപ്രീം കോടതിയെ സമീപിക്കാൻ തമിഴ്നാട്. എസ്ഐആർ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി നൽകുക. സർവകക്ഷി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം.

2026 ലെ തെരഞ്ഞെടുപ്പിന് ശേഷം എസ്ഐആർ നടപ്പാക്കാമെന്നാണ് തമിഴ്നാടിന്‍റെ നിലപാട്. തെരഞ്ഞെടുപ്പ് കമ്മിക്ഷൻ കേന്ദ്രത്തിനായാണ് പ്രവർ‌ത്തിക്കുന്നതെന്നും തമിഴ്നാട് ആരോപിക്കുന്നു.

49 പാർട്ടികളാണ് സർവകക്ഷിയോഗത്തിൽ പങ്കെടുത്തതെന്ന് തമിഴ്നാട് അറിയിക്കുന്നു. യോഗത്തിൽ എസ്ഐആറിനെതിരായ പ്രമേയം പാസാക്കുകയും ചെയ്തു. ബിജെപി, എഐഡിഎംകെ പാർട്ടികളെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ല. മാത്രമല്ല, ടിവികെ, എൻടികെ, എഎംഎംകെ എന്നീ പാർട്ടികൾ യോഗത്തിൽ പങ്കെടുത്തുമില്ല.

ഇന്ത്യക്ക് കന്നിക്കപ്പ്: ദീപ്തി ശർമയ്ക്ക് അർധ സെഞ്ചുറിയും 5 വിക്കറ്റും

തദ്ദേശ തെരഞ്ഞെടുപ്പ്: പുതിയ ട്രെൻഡിനൊപ്പം മുന്നണികൾ

റെയ്ൽവേ സ്റ്റേഷനിൽ നടിയോട് ലൈംഗിക അതിക്രമം: പോർട്ടർ അറസ്റ്റിൽ

പാസ്റ്റർമാരുടെ പ്രവേശന വിലക്ക് ഭരണഘടനാ വിരുദ്ധമല്ല

കുറഞ്ഞ വിലയ്ക്ക് ക്യാൻസർ മരുന്നുകൾ: 58 കൗണ്ടറുകൾ കൂടി