സി.വി. ഷൺമുഖം

 
India

"എനിക്ക് നയൻ താരയെ വേണം, സാധിച്ചു തരുമോ"; സ്ത്രീവിരുദ്ധ പരാമർശവുമായി തമിഴ്നാട് എംപി

പ്രസ്താവനയ്ക്കെതിരേ വൻ പ്രതിഷേധമാണ് ഉയരുന്നത്.

നീതു ചന്ദ്രൻ

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ പദ്ധതികളെ വിമർശിക്കുന്നതിനെ സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയ‌ എഐഎഡിഎംകെ നേതാവും എംപിയുമായ സി.വി. ഷൺമുഖം വിവാദത്തിൽ. ഡിഎംകെ സർക്കാർ നടപ്പിലാക്കുന്ന നിങ്ങളുടെ സ്വപ്നം ഞങ്ങളോട് പറയൂ എന്ന ഗൃഹസമ്പർക്ക പരിപാടിയെ വിമർശിക്കുന്നതിനിടെയാണ് ഷൺമുഖം വിവാദപ്രസ്താവന നടത്തിയത്. എനിക്കു നയൻ താരയെ വേണം.

നിങ്ങൾക്ക് അത് സാധിച്ചു തരാൻ കഴിയുമോ? ഒരാൾ നയൻതാരയെ വിവാഹം കഴിക്കണമെന്ന് സ്വപ്നം കാണുന്നുണ്ടെങ്കിൽ സ്റ്റാലിന് അത് നടത്തിക്കൊടുക്കാൻ കഴിയുമോ? എന്നാണ് ഷൺമുഖം വിഴുപ്പുറത്തു നടത്തിയ പ്രതിഷേധ പരിപാടിയിൽ ചോദിച്ചത്.

പ്രസ്താവനയ്ക്കെതിരേ വൻ പ്രതിഷേധമാണ് ഉയരുന്നത്. സർക്കാർ നയങ്ങളെ വിമർശിക്കാം. എന്നാൽ സ്ത്രീകളെ അധിക്ഷേപിച്ചു കൊണ്ടാകരുതെന്ന് ഡിഎംകെ വക്താവ് സയദ് ഹഫീസുല്ല പറഞ്ഞു. എഐഎഡിഎംകെ ഈ വിഷയത്തിൽ ഇതു വരെ പ്രതികരിച്ചിട്ടില്ല. ഇതിനു മുൻപും ഷൺമുഖം സമാനമായ സ്ത്രീവിരുദ്ധ പരാമർശങ്ങളിലൂടെ വിവാദങ്ങളിൽ അകപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി സൗജന്യമായി ഭാര്യയെ വരെ പ്രഖ്യാപിക്കുമെന്ന പ്രസ്താവനയും മുൻപ് വലിയ കോലാഹലം സ‌‌ൃഷ്ടിച്ചിട്ടുണ്ട്.

ഇരിങ്ങാലക്കുട കൂടൽമാണിക്യത്തിൽ ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

വാണിജ്യ സിലിണ്ടര്‍ വില വര്‍ധന; മേയ് 6 ന് സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കാൻ ഉടമകൾ

സംസ്ഥാനത്ത് വേനൽ മഴ അടുത്ത 4 ദിവസം ശക്തമാകും; വിവി‍ധ ജില്ലകളിൽ യെലോ അലർട്ട്

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ രാഷ്ട്രീയ കേരളത്തോടു പറയുന്നത്

ശബരിമല നട അടച്ചതിനു ശേഷമുള്ള വിഡിയോ പകർത്തി പോസ്റ്റ് ചെയ്തു, യൂട്യൂബർക്കെതിരേ കേസ്