മദ്രാസ് ഹൈക്കോടതി

 
India

''പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ പ്രതികൾ മാത്രം വഴുതി വീഴുന്നത് എന്തുകൊണ്ട്?'' മദ്രാസ് ഹൈക്കോടതി

പൊലീസ് കസ്റ്റഡിയിലുള്ള കുറ്റാരോപിതർ വഴുതി വീണ് കൈയോ കാലോ ഒടിയുന്നത് പതിവായ സാഹചര്യത്തിലാണ് കോടതി ഇത്തരമൊരു ചോദ്യം ഉന്നയിച്ചത്

Namitha Mohanan

ചെന്നൈ: പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ പ്രതികൾ മാത്രം വഴുതി വീഴുന്നത് എന്തുകൊണ്ടെന്ന് മദ്രാസ് ഹൈക്കടോതി. പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന കുറ്റാരോപിതർ വഴുതി വീണ് കൈയോ കാലോ ഒടിയുന്നത് പതിവായ സാഹചര്യത്തിലാണ് കോടതി ഇത്തരമൊരു ചോദ്യം ഉന്നയിച്ചത്.

ഇത്തരം സാഹചര്യം ആവർത്തിച്ചാൽ കാരണക്കാരായ ഉദ്യോഗസ്ഥർക്ക് ജോലി നഷ്ടമാവുന്ന സാഹചര്യം വരെ ഉണ്ടായേക്കാമെന്നും കോടതി മുന്നറിയിപ്പ് നൽകി.

പൊലീസ് കസ്റ്റഡിയിലിരിക്കെ പരുക്കേറ്റ മകന് ചികിത്സതേടി കാഞ്ചീവരം സ്വദേശി ഇബ്രാഹിം നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം. ശുചിമുറിയിൽ കാൽവഴുതി വീണ് ഹർജിക്കാരന്‍റെ മകന് പരുക്കേറ്റതെന്നായിരുന്നു സർക്കാരിന്‍റെ വിശദീകരണം.

മുംബൈ സ്വദേശിനിക്ക് മൂന്നാറിൽ ദുരനുഭവം; 2 പൊലീസുകാർക്ക് സസ്പെൻഷൻ

''ആര് മത്സരിച്ചാലും തിരുവനന്തപുരം കോർപ്പറേഷൻ എൽഡിഎഫിന് സ്വന്തം'': വി. ശിവന്‍കുട്ടി

മെസി മാർച്ചിൽ എത്തും; മെയിൽ‌ വന്നെന്ന് മന്ത്രി അബ്ദു റഹ്മാന്‍

പിഞ്ചുകുഞ്ഞ് അമ്മയുടെ കൈയിൽ നിന്ന് കിണറ്റിൽ വീണു മരിച്ചു

അനിൽ അംബാനിയുടെ 3,000 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി