സാധ്വി ശ്രദ്ധ ഗോപാല്‍

 
India

ഹിന്ദുക്കൾ ചായ ഒഴിവാക്കണം, ചായ കുടിക്കുന്നവർ പശുവിനെ കൊല്ലുന്നവർ; സാധ്വി ശ്രദ്ധ ഗോപാല്‍

വ്യാസ് പീഠില്‍ നടത്തിയ പ്രസംഗത്തിലാണ് സാധ്വി ശ്രദ്ധയുടെ ഈ പ്രസ്താവന

Namitha Mohanan

ന്യൂഡൽഹി: വിചിത്ര ആരോപണവുമായി സാധ്വി ശ്രദ്ധ ഗോപാല്‍. ചായകുടിക്കുന്നവർക്കെതിരേയാണ് വിമർശനം. ഹിന്ദുക്കൾ തങ്ങളുടെ സംസ്കാരത്തെ സംരക്ഷിക്കാൻ ചായ ഒഴിവാക്കണമെന്നും ചായ കുടിക്കുന്നവർ പശുവിനെ കൊല്ലുന്നവരാണെന്നുമാണ് സാധ്വി ആരോപിക്കുന്നത്.

വ്യാസ് പീഠില്‍ നടത്തിയ പ്രസംഗത്തിലാണ് സാധ്വി ശ്രദ്ധയുടെ ഈ പ്രസ്താവന. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. രാജസ്ഥാൻ സ്വദേശിനിയാണ് സാധ്വി. സംസ്കാര-ധർമ സംരക്ഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്‍കുന്ന ഇവ‍രുടെ പ്രസംഗങ്ങൾ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിക്കാറുണ്ട്.

ചായ ഇല്ലാതിരുന്ന കാലത്ത് നമ്മുടെ മുൻഗാമികൾ ജീവിച്ചിരുന്നില്ലേ, ചായ കുടിക്കാത്തതുകൊണ്ട് അവ‍ർ മരിച്ചു പോയിട്ടില്ലല്ലോ? ചായ കുടിക്കുന്നവർ അതൊഴിവാക്കണം. ചായ കുടിക്കാതെ ജീവിക്കുന്ന സമൂഹങ്ങളുണ്ടെന്നും സ്വാധി പറയുന്നു. സാധ്വിയുടെ പ്രസ്താവന വലിയ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്.

സോനം വാങ്ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും; അനുമതി നൽകി ഡൽഹി ഹൈക്കോടതി

'കള്ളൻ വിജയൻ’ തലക്കെട്ട് വിവാദം: ദേശാഭിമാനി വാരാന്തപ്പതിപ്പ് എഡിറ്റർ കെ.ആർ. അജയനെ മാറ്റി

പാലായിൽ അവിശ്വാസം ജയിച്ചു, പുളിക്കക്കണ്ടം വീണു; ചെയർ പേഴ്സൺ സ്ഥാനം നഷ്ടപ്പെട്ട് ദിയ

മണിപ്പൂരിൽ മൂന്നു ഭീകരർ അറസ്റ്റിൽ

''രോ-കോ സഖ‍്യത്തിനെ ആർക്കും തൊടാനാകില്ല, അവർക്ക് പിന്നിൽ വലിയൊരു സൈന‍്യമുണ്ട്''; ഒഴിവാക്കുന്നത് അസാധ‍്യമെന്ന് അശ്വിൻ