മധ്യപ്രദേശിൽ കുഴൽ കീണറിൽ വീണ പത്തു വയസുകാരൻ മരിച്ചു 
India

മധ്യപ്രദേശിൽ കുഴൽക്കിണറിൽ വീണ പത്തു വയസുകാരൻ മരിച്ചു

140 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ 39 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങിയത്.

Megha Ramesh Chandran

മധ്യപ്രദേശ്: ഗുണ ജില്ലയിലെ പിപ്ലിയയിൽ കുഴൽ കിണറിൽ വീണ പത്തു വയസുകാരൻ മരിച്ചു. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ സുമിത് മീണ പട്ടം പറത്തുന്നതിനിടയിൽ കുഴൽ കിണറിൽ വീണത്.

എന്നാൽ 16 മണിക്കൂറിന്‍റെ നീണ്ട ദൗത്യത്തിന് ഒടുവിൽ ഞായറാഴ്ച ഒൻപത് മണിയോടെയാണ് കുട്ടിയെ കിണറിൽ നിന്ന് പുറത്തെടുക്കുവാൻ സാധിച്ചത്. എന്നാൽ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. 140 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ 39 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങിയത്.

എന്‍ഡിആര്‍എഫിന്‍റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തന ദൗത്യം. കുഴക്കിണറിനകത്ത് ഓക്‌സിജന്‍ സൗകര്യം രക്ഷാപ്രവര്‍ത്തന സംഘം ഏര്‍പ്പെടുത്തിയിരുന്നു.

കുഴല്‍ക്കിണറിന് സമാന്തരമായി കുഴിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. കളിക്കാന്‍ പോയ സുമിത് മീണയെ കാണാതായതോടെ വീട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് കുട്ടി കുഴല്‍ കിണറില്‍ അകപ്പെട്ട വിവരം അറിയുന്നത്.

രാഹുൽ കർണാടകയിലേക്ക് കടന്നതായി സൂചന

ഓസീസിന് തിരിച്ചടി; പിങ്ക് ബോൾ ടെസ്റ്റ് കളിക്കാൻ സ്റ്റാർ ബാറ്ററില്ല

ജിയോ - ഫെയ്സ്ബുക്ക് ഇടപാട്; റിലയൻസ് ഗ്രൂപ്പിനെതിരേ 30 ലക്ഷം പിഴ ചുമത്തിയ നടപടി സുപ്രീം കോടതി ശരിവച്ച്

ബ്രഹ്മോസ് മിസൈൽ നിർമാണ യൂണിറ്റ് തിരുവനന്തപുരത്ത്; ഭൂമി കൈമാറാൻ സുപ്രീംകോടതിയുടെ അനുമതി

വിവാഹം കഴിക്കാൻ 21 വയസ് തികയണമെന്ന് വീട്ടുകാർ; 19 കാരൻ ജീവനൊടുക്കി