ജമ്മു കശ്മീരിൽ ഭീകരരെ വളഞ്ഞ് സുരക്ഷാ സേന; 3 ഭീകരർ കുടുങ്ങിയതായി വിവരം
file image
ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. കിഷ്ത്വാറിലെ സിങ്പോര മേഖലയിലാണ് മൂന്ന് ഭീകരരെ സൈന്യം വളഞ്ഞതായാണ് വിവരം. റിപ്പബ്ലിക് ദിന ആഘോഷങ്ങളോടനുബന്ധിച്ച് അതിർത്തി മേഖലകളിൽ സുരക്ഷാ വിന്യാസവും നിരീക്ഷണവും ശക്തമാക്കിയിരുന്നു.
ഇതിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയത്. തുടർന്ന് സൈന്യം പ്രദേശം വളഞ്ഞതും. നിലവിൽ സൈന്യത്തിന്റെ പാരാ സ്പെഷ്യൽ ഫോഴ്‌സിലെ സൈനികരാണ് ഈ മേഖലയിൽ ഊർജ്ജിതമായ തെരച്ചിൽ നടത്തുന്നത്.