സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 38 ആക്കുന്ന ബിൽ ലോക്സഭ പാസാക്കി

 
India

സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 38 ആക്കുന്ന ബിൽ ലോക്സഭ പാസാക്കി

തിങ്കളാഴ്ച ചർച്ചയില്ലാതെയാണ് ബിൽ പാസാക്കിയത്

Sarath Nath MS

ന്യൂഡൽഹി: സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം ചീഫ് ജസ്റ്റിസ് ഉൾപ്പെടെ 34ൽ നിന്ന് 38 ആക്കുന്നതിനുള്ള ഓർഡിനൻസിനു പകരമുള്ള ബിൽ ലോക്സഭ പാസാക്കി. തിങ്കളാഴ്ച ചർച്ചയില്ലാതെയാണ് ബിൽ പാസാക്കിയത്.

നീറ്റ് ചോദ്യപേപ്പർ ചോർച്ചയും അയോധ്യ രാമക്ഷേത്ര കൊള്ളയും ഉന്നയിച്ച് പ്രതിപക്ഷം ബഹളം വച്ചതിനെ തുടർന്നാണ് ചർച്ച നടക്കാതിരുന്നത്. ഓർഡിനൻസ് പുറപ്പെടുവിച്ചതിനെ അപലപിച്ച് പ്രതിപക്ഷം അവതരിപ്പിച്ച പ്രമേയവും ശബ്ദവോട്ടോടെ തള്ളിക്കളഞ്ഞു.

കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ‌ ബില്ലിനെ കുറിച്ച് ഹ്രസ്വമായ ആമുഖ പ്രസംഗം നടത്തിയ ശേഷം പ്രമേയത്തെക്കുറിച്ച് അംഗങ്ങൾ സംസാരിക്കാൻ അധ്യക്ഷൻ ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധം തുടർന്നതിനാൽ ബിൽ വോട്ടിനിട്ട് പാസാക്കുകയായിരുന്നു.

കഴിഞ്ഞ ആഴ്ച ജനന-മരണ രജിസ്ട്രേഷൻ നിയമം ഭേദഗതി ചെയ്യുന്ന ബില്ലും സമാനമായി ചർച്ചയില്ലാതെയാണ് ലോക്സഭ പാസാക്കിയത്. സുപ്രീം കോടതി (ജഡ്ജിമാരുടെ എണ്ണം) ഭേദഗതി ബിൽ, 2026 പാസായതിന് പിന്നാലെ ലോക്സഭ ഒരു ദിവസത്തേക്ക് പിരിഞ്ഞു.

കത്തിജ്വലിച്ച് അഭിഷേക്, കത്തിയെരിഞ്ഞ് അഫ്ഗാനിസ്ഥാൻ

മുഖ‍്യമന്ത്രിയെ പുകഴ്‌ത്തി, പിണറായി വിജയനെ വിമർശിച്ചു; സി. ദിവാകരന് പാർ‌ട്ടിയുടെ കാരണം കാണിക്കൽ‌ നോട്ടീസ്

തൊണ്ടിമുതലായ 7 ചാക്ക് പുകയില ഉത്പ്പന്നങ്ങൾ മോഷ്ഠിച്ച സംഭവം; എസ്ഐ ഉൾപ്പടെ 21 ഉദ‍്യോഗസ്ഥർക്കെതിരേ നടപടി

അനധികൃതമായി മദ‍്യം കൈവശം വച്ചെന്ന കേസ്: ആന്‍റോ അഗസ്റ്റിൻ റിമാൻഡിൽ

മുട്ടിൽ മരം മുറി കേസ്: ചോറ്റാനിക്കര കോടതിയിലെ വിചാരണ തടയണം, അഗസ്റ്റിൻ സഹോദരങ്ങൾ സുപ്രീം കോടതിയിൽ