തമിഴ്നാട്ടിലെ തെർമൽ പ്ലാന്‍റ് തകർന്ന് വീണു; ഒമ്പത് തൊഴിലാളികൾക്ക് ദാരുണാന്ത്യം

 
India

തമിഴ്നാട്ടിലെ തെർമൽ പ്ലാന്‍റ് തകർന്ന് വീണു; ഒമ്പത് തൊഴിലാളികൾക്ക് ദാരുണാന്ത്യം

മരിച്ചവർ ഇതര സംസ്ഥാന തൊഴിലാളികളാണെന്നാണ് പ്രാഥമിക വിവരം.

Megha Ramesh Chandran

ചെന്നൈ: തമിഴ്നാട്ടിലെ എന്നൂരിൽ നിർമാണത്തിലിരിക്കുന്ന തെർമൽ പ്ലാന്‍റ് തകർന്ന് വീണു ഒമ്പത് തൊഴിലാളികൾക്ക് ദാരുണാന്ത്യം. പത്തോളം പേർക്ക് അപകടത്തിൽ പരുക്കേറ്റും. ഒരാളുടെ പരുക്ക് ഗുരുതരമാണ്. നിർമാണ പ്രവർത്തനത്തിനിടെ പവർ‌ യൂണിറ്റിന്‍റെ മുൻഭാഗം തകർന്നു വീഴുകയായിരുന്നു.

ഏകദേശം 30 അടി ഉയരത്തിലുളള പ്ലാന്‍റാണ് വീണത്. നിലവിൽ പ്ലാന്‍റിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. തൊഴിലാളികൾ പ്ലാന്‍റിനുളളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

മരിച്ചവർ ഇതര സംസ്ഥാന തൊഴിലാളികളാണെന്നാണ് പ്രാഥമിക വിവരം. പരുക്കേറ്റവർ ചെന്നൈയിലെ സ്റ്റാൻലി സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.

ആർഎസ്എസ് നൂറിന്‍റെ നിറവിൽ

രാഹുൽ ഗാന്ധിക്കെതിരായ കൊലവിളി പരാമർശം; പ്രിന്‍റു മഹാദേവ് കീഴടങ്ങി

''എന്‍റെ പിള്ളാരെ തൊടരുത്...', എം.കെ. സ്റ്റാലിനോട് വിജയ് | Video

നിബന്ധനകളിൽ വീഴ്ച; 54 യൂണിവേഴ്സിറ്റികൾക്ക് യുജിസി നോട്ടീസ്

ചൂരൽമല, മുണ്ടക്കൈ പുനരധിവാസം ജനുവരിയിൽ: മുഖ്യമന്ത്രി