വടക്കൻ സിക്കിമിൽ മണ്ണിടിച്ചിൽ; മൂന്നു സൈനികർ മരിച്ചു, 9 പേർക്കായി തെരച്ചിൽ

 
India

വടക്കൻ സിക്കിമിൽ മണ്ണിടിച്ചിൽ; മൂന്നു സൈനികർ മരിച്ചു, 9 പേർക്കായി തെരച്ചിൽ

ഞായറാഴ്ച രാത്രി പ്രദേശത്ത് ശക്തമായ മഴയാണ് പെയ്തത്

ന്യൂഡൽഹി: വടക്കൻ സിക്കിമിലുണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് സൈനികർക്ക് ദാരുണാന്ത്യം. 4 സൈനികരെ രക്ഷിച്ചു. 6 സൈനികരെ കാണാതായിട്ടുണ്ട്. ഇവർക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

കരസേനയുടെ ക്യാമ്പിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. ഞായറാഴ്ച രാത്രി പ്രദേശത്ത് ശക്തമായ മഴയാണ് പെയ്തത്. ഇതാണ് അപകടത്തിന് കാരണം. ചങ്തെനിലെ സൈനിക ക്യാമ്പിലേക്കും മണ്ണിടിഞ്ഞു വീണു. നേരിയ പരുക്കുകളോടെ 4 സൈനികരെ രക്ഷപ്പെടുത്തുകയായിരുന്നു.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍