തിരുനെൽവേലിയിൽ കാറുകൾ കൂട്ടിയിടിച്ച് 7 മരണം

 
India

തിരുനെൽവേലിയിൽ കാറുകൾ കൂട്ടിയിടിച്ച് 7 മരണം

മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചു

Ardra Gopakumar

തിരുനെൽവേലി: നാഞ്ചിനേരിക്ക് സമീപമുള്ള ദളപതിസമുദ്രത്തില്‍ കാറുകൾ കൂട്ടിയിടിച്ച് 7 മരണം. ഞായറാഴ്ച രാത്രിയോടെയായിരുന്നു അപകടം. നാലുവരി പാതയിൽ സെൻട്രൽ മീഡിയൻ കടന്ന് കാറുകൾ നേർക്കുനേർ കൂട്ടിയിടിച്ച് അപകടം ഉണ്ടാവുകയായിരുന്നു.

2 കുട്ടികൾ ഉൽപ്പടെ 7 പേരാണ് മരിച്ചത്. മധുര മീനാക്ഷി ക്ഷേത്ര ദർശനം നടത്തി മടങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ച കാർ നാഗർകോവിൽ ഭാഗത്തുനിന്നു വന്ന മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കന്യാകുമാരി അഞ്ചുഗ്രാമം സ്വദേശികളാണ് മരിച്ചത്.

അതേസമയം അപകടത്തിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അനുശോചനം അറിയിക്കുകയും മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു.

പരുക്കേറ്റ 7 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരെ തിരുനെൽവേലി മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ 2 വാഹനങ്ങളും പൂർണ്ണമായും തകർന്നു. അപകടത്തിന് കാരണക്കാരനായ കാർ ഡ്രൈവർ മാരിയപ്പനെതിരേ 3 വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണെന്നും എയർവാഡി പൊലീസ് അറിയിച്ചു.

ഇൻഡിഗോയ്ക്ക് 22.2 കോടി രൂപ പിഴ ചുമത്തി ഡിജിസിഎ

അണ്ടർ 19 ലോകകപ്പ് മത്സരത്തിൽ ബംഗ്ലാദേശിനെതിരേ ഇന്ത‍്യക്ക് ജയം

''സതീശൻ ഈഴവ വിരോധി''; സുധാകരനെ കെപിസിസി അധ‍്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയത് തെളിവാണെന്ന് വെള്ളാപ്പള്ളി

മുണ്ടക്കൈ- ചൂരൽമല ദുരിതബാധിതർക്ക് നൽകുന്ന സഹായം തുടരും; മാധ‍്യമ വാർത്തകൾ തെറ്റെന്ന് മന്ത്രി കെ. രാജൻ

ശബരിമല സ്വർണക്കൊള്ള: തന്ത്രിക്ക് വാജി വാഹനം കൈമാറിയത് ഹൈക്കോടതിയുടെ അറിവോടെ